ഇറാന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് പാപ്പ

Pope Leo XIV calls for diplomacy Iran conflict
Pope Leo XIV calls for diplomacy Iran conflict

വത്തിക്കാന്‍ സിറ്റി: ഭീഷണിയും ആയുധവും ഉപയോഗിച്ചല്ല യുക്തിസഹജവും സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണവുമായ സംഭാഷണത്തിലൂടെയാണ് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സംഭവവികാസങ്ങളില്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. അക്രമത്തിന്റെ ചുഴിയില്‍പ്പെട്ട് ബന്ധങ്ങള്‍ തകരുന്നതിന് മുന്‍പായി അക്രമം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറാകണമെന്നും പാപ്പ  ആവശ്യപ്പെട്ടു.

നയതന്ത്രത്തിന് അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കാന്‍ അവസരം നല്‍കണമെന്നും നീതിയില്‍ അധിഷ്ഠിതമായ സമാധാനപൂര്‍ണ്ണമായ ജീവിതം ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കപ്പെടണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.  പാക്കിസ്ഥാന്‍ -അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിന്റെ കാര്യത്തിലും സമാധാനത്തിനായി ചര്‍ച്ചകളിലേക്ക് എത്രയും പെട്ടന്ന് മടങ്ങണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു.  ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും വിശ്വാസികളോട് പാപ്പ ആഹ്വാന ചെയ്തു.

ചരിത്രത്തിന്റെ മുറിവുകളെ യേശു സൗഖ്യമാക്കുമെന്നും എന്നാല്‍ ഈ രഹസ്യം മനസിലാക്കുന്നതിന് ദൈവവചനം ധ്യാനിക്കാനും ദൈവത്തിന്റെ സൗഹൃദം അനുഭവിക്കുവാനും നിശബ്ദതയില്‍ സമയം ചിലവഴിക്കണമെന്ന് പാപ്പ പറഞ്ഞു.

Related Articles
Pope Leo XIV new book Peace Be With You

‘സമാധാനം നിങ്ങളോടുകൂടെ’; പാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സമാധാനത്തെക്കുറിച്ചുള്ള  പുതിയ പുസ്തകം, ‘പീസ് ബി വിത്ത് യു: മൈ വേര്‍ഡ്സ് ടു ദി ചര്‍ച്ച് ആന്‍ഡ് ദി വേള്‍ഡ്’ (സമാധാനം നിങ്ങളോടുകൂടെ: സഭയോടും ലോകത്തോടുമുള്ള എന്റെ

Read More »
Pope Leo XIV recognizes 50 martyrs martyrdom approval

സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.