19 പേര്‍ക്ക് സിബിസിഐയുടെ ആദരം; പത്തു പേര്‍ മലയാളികള്‍

CBCI honors 19 people

ന്യൂഡല്‍ഹി: സഭയ്ക്കും സമൂഹത്തിനും നല്‍കിയ നിസ്തുല സംഭാവനകളെ മാനിച്ച് 19 പേര്‍ക്ക് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) ആദരവ്. അതില്‍ പത്തു പേര്‍ മലയാളികളാണ്. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സമ്മേളനത്തില്‍വച്ചായിരുന്നു ആദരിച്ചത്.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റോയ് മാത്യു വടക്കേല്‍, റവ. ഡോ. പോള്‍ വി. പറത്താഴം, റവ. ഡോ. ജോസുകുട്ടി തോമസ് എസ്ഡിബി, ഡോ. തോംസണ്‍ ഫിലിപ്പ്, സിസ്റ്റര്‍ ഡോ. ജൊവാന്‍ ചുങ്കപുര എംഎംഎസ്, കെ.പി ജോണ്‍, പി.വി മേരിക്കുട്ടി, സീറ്റ്ലി ജോര്‍ജ്, ഡോ. മേരി റെജീന എന്നിവരാണ് ആദരവു ലഭിച്ച മലയാളികള്‍.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, ഫാ. ജോസ് അലാരിക്കോ കാര്‍വാലോ, ഡോ. എ. ആരോഗ്യസാമി, എസ്.എ ലൂര്‍ദുസാമി, കെ.എസ് ജയമോഹന്‍, ഡൊമിനിക്ക പാസ്‌കല്‍ ദാബ്രെ, പ്രഫ. ഡേവിഡ് ആര്‍. സിയെംലി, ജോസഫ് ആന്റണി ഗാത്തിയ, എസ്.ജെ റീമാന്‍ എന്നിവരാണ് ആദരവു ലഭിച്ച മറ്റുള്ളവര്‍.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ഒരുമിച്ച് താമസിക്കുന്ന കാഞ്ഞിരപ്പള്ളി ഏയ്ഞ്ചല്‍സ് ഹോമിന്റെ സ്ഥാപകനും ഡയറക്ടറുമാണ് ഫാ. റോയി മാത്യു വടക്കേല്‍.

ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടറും സിഇഒയുമായിരുന്നു റവ. ഡോ. പോള്‍ വി. പറത്താഴം.

നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാകുന്ന ‘ബൈബിള്‍ ഓണ്‍’ മൊബൈല്‍ ആപ്പിന്റെ സ്ഥാപകനും ഇറ്റാനഗര്‍ ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനുമാണ് ഫാ. ജോസുകുട്ടി തോമസ് മഠത്തിപ്പറമ്പില്‍ എസ്ഡിബി.

‘ബൈബിള്‍ ഓണ്‍’ ആപ്പിന്റെ സഹസ്ഥാപകനും, സൗജന്യമായി സാങ്കേതിക സഹായം ചെയ്യുന്ന എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലോയിറ്റ് ഇന്നവേഷന്‍സിന്റെ സിഇഒയുമാണ് തോംസണ്‍ ഫിലിപ്പ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ് കെ.പി ജോണ്‍.

അര നൂറ്റാണ്ടോളമായി ലോകത്തെമ്പാടുമുള്ള കുട്ടികളോടു സുവിശേഷം പറയുന്ന ക്രിസ്റ്റീന്‍’സ്ഥാപക ഡയറക്ടറാണ് പി.വി മേരിക്കുട്ടി.

കേരളത്തിലെ ആദ്യ ലഹരി വിമോചനകേന്ദ്രങ്ങളിൽ ഒന്നായ കോട്ടയം ട്രാഡ (TRADA) യുടെ ആരംഭകരിലൊരാളാണ് സിസ്റ്റര്‍ ഡോ. ജൊവാന്‍ ചുങ്കപുര എംഎംഎസ്. വിവിധ ഭാഷകളില്‍ സൗജന്യമായി ബൈബിളുകള്‍ വിതരണം ചെയ്യുന്ന ഫിയാത്ത് മിഷന്‍ സ്ഥാപകനാണ് സീറ്റ്ലി ജോര്‍ജ്.

ഡോ. മേരി റെജീന അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റും അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമാണ്.

ചടങ്ങില്‍ കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ്, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള, കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
CBCI calls for prayers for peace in Middle East and Iran

മധ്യപൂര്‍വേഷ്യയിലും ഇറാനിലും സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്ക മെത്രാന്‍സമതി

ന്യൂഡല്‍ഹി:  മധ്യപൂര്‍വേഷ്യയിലും ഇറാനിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും ആശങ്ക രേഖപ്പെടുത്തി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ രാഷ്ട്രത്തലവന്മാരും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അക്രമത്തിന്റെ പാത

Read More »
CBCI condemns racial abuse against girls

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വംശീയ അധിക്ഷേപത്തെ അലപിച്ച് സിബിസിഐ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യനഗറില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടി കള്‍ക്ക് നേരെ നടന്ന വംശീയ അധിക്ഷേപത്തെയും അതിക്രമങ്ങളെയും ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അപലപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചു ണ്ടാകുന്ന ഇത്തരം

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.