ആര്‍ച്ചുബിഷപ് ഡോ. ലിനസ് നെലി കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍

Archbishop Dr. Linus Nellie Chairman of Caritas India
Archbishop Dr. Linus Nellie Chairman of Caritas India

ബംഗളൂരു: കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ ചെയര്‍മാനായി ഇംഫാല്‍ ആര്‍ച്ചു ബിഷപ് ഡോ. ലിനസ് നെലിയെ തിരഞ്ഞെടുത്തു.

ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) 37-ാമത് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

1957 ഏപ്രില്‍ 26-ന് മണിപ്പൂരിലെ സേനാപതി ജില്ലയിലുള്ള ഇംഫാല്‍ രൂപതയിലെ പൗ മെയ് ഗ്രാമത്തിലാണ് ഡോ. ലിനസ് നെലിയുടെ ജനനം. 1984 ഡിസംബര്‍ 20-ന് പൗരോഹിത്യം സ്വീകരിച്ചു. ഇംഫാല്‍ അതിരൂപതയുടെ ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇംഫാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചത്.

മണിപ്പൂര്‍ വംശീയ കലാപങ്ങളിലൂടെ കടന്നുപോകുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലാണ് അദ്ദേഹം കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായിരിക്കുന്നത്. ദുരിതബാധിതരുടെ പുനരധിവാസത്തിനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഇംഫാല്‍ അതിരൂപത നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Related Articles
Archbishop Linus Neli Caritas India chairman

കാരിത്താസ് ഇന്ത്യ ചെയർമാനായി ആർച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു

ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ  സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ ചെയർമാനായി ആർച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു. ന്യൂഡൽഹിയിലെ കാരിത്താസ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ബി.സി.ഐ പ്രസിഡന്റ്

Read More »
Caritas earthquake relief 40000 people

‘ഭൂകമ്പത്തിന് ശേഷം സ്‌നേഹം’; 40,000 പേര്‍ക്ക് സഹായമെത്തിച്ച് കാരിത്താസ്

കരാക്കസ്/വെനസ്വേല: ജൂണ്‍ 24-ന് വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഇതുവരെ 14,700 ടണ്‍ സാധനങ്ങള്‍ ലഭിച്ചതായി കാരിത്താസ് വെനസ്വേല. കാരിത്താസ് പ്രസിദ്ധീകരിച്ച ‘ഭൂകമ്പത്തിനുശേഷം  സ്‌നേഹം’ എന്ന റിപ്പോര്‍ട്ടിലാണ് ജൂണ്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.