വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ 5 ലക്ഷം പേര്‍!അവിസ്മരണീയമാകും ‘പരിശുദ്ധ കുര്‍ബാനയുടെ’ തിരുനാള്‍ ദിനത്തിലെ പാപ്പയുടെ ദിവ്യബലി

5 lakh faithful to receive Holy Communion at Popes Mass

മാഡ്രിഡ്: വിശുദ്ധ കുര്‍ബാനയുടെ (കോര്‍പ്പസ് ക്രിസ്റ്റി) തിരുനാള്‍ ദിനത്തില്‍ ലിയോ 14-ാമന്‍ പാപ്പ മാഡ്രിഡിലെ സിബെലെസ് ചത്വരത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷം പേരെ. പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 7-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയുടെ തിരുനാളില്‍ മാഡ്രിഡില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന  ദിവ്യബലിക്കും ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യപ്രദക്ഷിണത്തിനുമായുള്ള  വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബാര്‍സിലോണ, കാനറി ദ്വീപുകള്‍ എന്നിവടങ്ങളിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മാഡ്രിഡില്‍ പാപ്പ ദിവ്യബലിയര്‍പ്പിക്കുന്നത്.

മാഡ്രിഡിലെ പ്രശസ്തമായ സിബെലെസ് ചത്വരത്തില്‍ രാവിലെ 10-ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. തിരുനാള്‍ ബലിയില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് അതിരൂപത ഒരുക്കിയിരിക്കുന്നത്. 2300 പിക്‌സുകളില്‍ 200 തിരുവോസ്തി വീതം ഏകദേശം അഞ്ച് ലക്ഷത്തോളം തിരുവോസ്തികള്‍ നല്‍കാനുള്ള ക്രമീകരണമാണ് സംഘടകര്‍ നടത്തുന്നത്.

തുടര്‍ന്ന് ദിവ്യകാരുണ്യപ്രദക്ഷിണം നടക്കും. സുരക്ഷാ-ക്രമീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ പ്രദക്ഷിണത്തില്‍ പങ്കുചേരും. ലോക യുവജനദിന  ഓര്‍ക്കസ്ട്രയും വിവിധ സന്യാസ ആശ്രമങ്ങളിലെ ഗായകസംഘങ്ങളും ഉള്‍പ്പെടെ നാനൂറോളം പേരടങ്ങുന്ന സംഘം ദിവ്യകാരുണ്യപ്രദക്ഷിണത്തെ സംഗീതസാന്ദ്രമാക്കും.

Related Articles
Catholic Church growth Africa increase faithful global Church

ആഗോള കത്തോലിക്കാ സഭയില്‍ ആഫ്രിക്കന്‍ കുതിപ്പ്;  വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള  കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സഭയുടെ ഔദ്യോഗിക ഡയറക്ടറിയായ ‘ അന്വാരിയോ പോന്തിഫിക്കോ 2026’, ‘അനുവാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ’ എന്നിവയിലാണ്

Read More »
Sr Helen Mary Catholic Health Association Director

സിസ്റ്റര്‍ ഹെലന്‍ മേരി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍; ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസി യേഷന്‍ ഓഫ് ഇന്ത്യയുടെ  (ഛായ്) ഡയറക്ടറായി സിസ്റ്റര്‍ ഡോ. ഹെലന്‍ മേരി ആന്റണി (Sr Helen Mary) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ മെഡിക്കല്‍ ശൃംഖലയായ കാത്തലിക്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.