ദൈവത്തിന്റെ ആലയം വില്‍പ്പനയ്ക്കല്ല! ദൈവാലയങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് യുവകോടീശ്വരന്‍

young millionaire protects churches

ദൈവത്തിന്റെ ആലയം വില്‍പനയ്ക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  ബ്രിട്ടനെ ഞെട്ടിച്ചിരിക്കുകയാണ്  സാമുവല്‍ ലീഡ്‌സ് എന്ന യുവകോടീശ്വരന്‍.  2023-ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് മില്യന്‍ കണക്കിന് പൗണ്ട് സമ്പാദിച്ചതിലൂടെയാണ് ഈ 25-കാരന്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധകവൃന്ദമുള്ള ഈ ചെറുപ്പക്കാരന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രഖ്യാപനം നടത്തി – വില്‍ക്കാനും മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും വച്ചിരിക്കുന്ന ദൈവാലയങ്ങള്‍ താന്‍ വാങ്ങാനും സംരക്ഷിക്കാനും തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ രത്‌നച്ചുരുക്കം.

സാധാരണ ബിസിനസുകാര്‍ ലാഭം നോക്കി കെട്ടിടങ്ങള്‍ വാങ്ങുമ്പോള്‍, സാമുവല്‍ ദൈവാലയങ്ങള്‍ വാങ്ങുന്നത് അവയെ വീണ്ടും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഡാര്‍ലാസ്റ്റണിലെ മെത്തഡിസ്റ്റ് ദൈവാലയം ഇതിനോടകം തന്നെ അദ്ദേഹം വാങ്ങി കഴിഞ്ഞു. റസ്റ്റോറന്റുകളായും കടകളായും മാറിയ ദൈവാലയങ്ങള്‍ പോലും തിരിച്ചുവാങ്ങി ആരാധനാലയങ്ങളായി മാറ്റുവാനും അദ്ദേഹത്തിന്  പദ്ധതിയുണ്ട്.

യുകെയില്‍ യുവജനങ്ങള്‍ ദൈവവിശ്വാസത്തിലേക്ക് തിരികെ വരുന്ന സമയമാണിതെന്ന് ലീഡ്‌സ് പറയുന്നു. യുകെയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍  ലീഡ്‌സിന്റെ നിഗമനം സത്യമാണ്.  ലണ്ടനില്‍ ഈ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ സംഖ്യ15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. യുവതലമുറ ദൈവത്തിലേക്ക് മടങ്ങിവരുമ്പോള്‍ അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഈ ദൈവാലയങ്ങള്‍ തുറന്നുതന്നെ ഇരിക്കണം എന്ന് സാമുവല്‍ ലീഡ്‌സ് വിശ്വസിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.