യുവാവിന്റെ ആശങ്കളും പാപ്പയുടെ ഹൃദയം തൊടുന്ന മറുപടിയും

young mans concern and Popes touching reply

ജീവിതത്തില്‍ എപ്പോഴെങ്കിലും ഭാവിയെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് ഭയം തോന്നിയിട്ടുണ്ടോ? സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് പ്രവേശിക്കുമ്പോഴോ ഒരു പുതിയ ജോലിക്കായി പരിശ്രമിക്കുമ്പോഴോ ‘ഇനി എന്ത്?’ എന്ന ചോദ്യം നിങ്ങളെ അലട്ടിയിട്ടുണ്ടോ? എങ്കില്‍ ഇറ്റലിയിലെ റെജ്ജിയോ കലാബ്രിയയില്‍ നിന്നുള്ള പീട്രോ എന്ന 18 വയസുകാരന്റെ കഥ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഭാവിയെക്കുറിച്ചുള്ള തന്റെ ആശങ്കകളും ഭയവും പങ്കുവെച്ച് പീട്രോ മാര്‍പാപ്പയ്ക്ക് എഴുതിയ കത്തും അതിന് ലിയോ 14-ാമന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ലോകമെമ്പടുമുള്ള യുവാക്കളുടെ ഹൃദയം തൊടുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാസികയായ ‘പിയാസ്സ സാന്‍ പീട്രോ’യുടെ ഏറ്റവും പുതിയ പതിപ്പിലാണ് പീട്രോയുടെ ചോദ്യവും പാപ്പയുടെ മറുപടിയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്ന പീട്രോ മാനസികമായി കടുത്ത ആശയക്കുഴപ്പത്തിലൂടെയാണ് കടന്നുപോയത്. സ്‌കൂളിലെ തന്റെ പ്രിയപ്പെട്ട സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയവും, ദൈവം തനിക്കായി ഒരുക്കിവെച്ചിരിക്കുന്ന വഴി ഏതാണെന്നതിനെക്കുറിച്ചുള്ള ആശങ്കയും ഒപ്പം, ഭാവിയില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു നല്ല കുടുംബം കെട്ടിപ്പടുക്കണമെന്ന  സ്വപ്‌നവും അവന്‍ തന്റെ കത്തിലൂടെ മാര്‍പാപ്പയുമായി പങ്കുവെച്ചു.
യേശു പീട്രോയെ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ടെന്ന സ്‌നേഹവും കരുതലും നിറഞ്ഞ വാക്കുകളോടെയാണ് പീട്രോയ്ക്കുള്ള പാപ്പയുടെ മറുപടി ആരംഭിക്കുന്നത്. ‘നിന്റെ ചോദ്യങ്ങളും സ്വപ്‌നങ്ങളും, ഭയങ്ങളും ആഗ്രഹങ്ങളുമായി നീ ഇന്ന് ഏത് അവസ്ഥയിലാണോ ഉഉളത്, ആ അവസ്ഥയില്‍ യേശു നിന്നെ വ്യക്തിപരമായി സ്‌നേഹിക്കുന്നു. ഈ സ്‌നേഹം നീ എടുക്കുന്ന തീരുമാനങ്ങളെയോ തിരഞ്ഞെടുക്കുന്ന വഴികളെയോ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. അത് എപ്പോഴും നിന്റെ കൂടെയുണ്ടാകും,’ പാപ്പ കുറിച്ചു.

സൗഹൃദങ്ങള്‍ നഷ്ടപ്പെടുമെന്ന പീട്രോയുടെ ഭയത്തിനും പാപ്പ  അനുഭാവപൂര്‍വം ഉത്തരം നല്‍കി. യേശുവിനും ധാരാളം നല്ല സൗഹൃദങ്ങള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടുതന്നെ പീട്രോയുടെ ഭയം യേശുവിന് കൃത്യമായി മനസിലാകുമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.’യഥാര്‍ത്ഥമായതൊന്നും ഒരിക്കലും നഷ്ടപ്പെടില്ല. സത്പ്രവര്‍ത്തികളും യഥാര്‍ത്ഥ സ്‌നേഹവും ഇല്ലാതാകില്ല, അതിന്റെ രൂപം മാറിയാലും അത് എന്നും നിലനില്‍ക്കും. എല്ലാം പെട്ടെന്ന് മനസ്സിലാക്കാന്‍ ധൃതി കൂട്ടരുത്. സമയം ഒരു നല്ല അധ്യാപകനാണ്, അത് മുറിവുകളെ ഉണക്കും. അവസാനിക്കുന്നതെല്ലാം ഒരു പരാജയമല്ല, ചിലപ്പോള്‍ അത് വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു പടിയാണ്,’ പാപ്പ വിശദീകരിച്ചു.

ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പീട്രോയ്ക്ക് മാര്‍പാപ്പ ചില വിലപ്പെട്ട ഉപദേശങ്ങളും നല്‍കുന്നുണ്ട്.  എല്ലാ ദിവസവുമുള്ള പ്രാര്‍ത്ഥന, ദൈവവചന ശ്രവണം, വിശുദ്ധ കുര്‍ബാനയുടെയും മറ്റ് കൂദാശകളുടെയും സ്വീകരണം, മുതിര്‍ന്നവരുമായുള്ള നല്ല സംഭാഷണങ്ങള്‍ എന്നിവയിലൂടെ ഏത് സൗഹൃദങ്ങളാണ് കാത്തുസൂക്ഷിക്കേണ്ടതെന്നും, ഏവയാണ് ഉപേക്ഷിക്കേണ്ടതെന്നും തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്തിലുള്ള ഒരു കുടുംബം എന്ന പീട്രോയുടെ സ്വപ്‌നം സഭയ്ക്കും വലിയൊരു സമ്മാനമാണെന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.

മനസിലെ അസ്വസ്ഥതകള്‍ ഒരു മോശം ലക്ഷണമായി കാണേണ്ടതില്ലെന്നും, അത് ദൈവം നമ്മുടെ ഉള്ളില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടയാളമാണെന്നും  ഓര്‍മ്മിപ്പിക്കുന്ന പാപ്പയുടെ കത്ത് പീട്രോയ്ക്ക് മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ മറ്റനേകം യുവജനങ്ങള്‍ക്കും ആശ്വാസം പകരുന്നു.

Related Articles
Pope calls to feed the hungry before war

വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് ആദ്യം ഭക്ഷണം നല്‍കാം; യുദ്ധങ്ങളെ പരിപോഷിപ്പിക്കുന്ന ലോകക്രമത്തിനെതിരെ പാപ്പ

റോം: ലോകത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ യുദ്ധങ്ങള്‍ക്കായി ആയുധങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ യുഎന്‍ ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ്

Read More »
Peter's Pence collection next Sunday

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.