യേശുനാമസ്തുതി ശതകം സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Yesunama Stuthi Sathakam music album release

കാക്കനാട്: പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും കര്‍ണാടിക് സംഗീതത്തിലെ രേവതി രാഗത്തില്‍ ഒരുക്കിയ ദിവ്യ സംഗീതൗഷധമായ ‘യേശുനാ മസ്തുതി ശതകം’ സംഗീത ആല്‍ബം (Yesunama Stuthi Sathakam music album) സീറോമലബാര്‍ മേജര്‍ ആര്‍ ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രകാശനം ചെയ്തു. 

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സുപ്രസിദ്ധ നാടക രചയിതാവ് ഷെവ. സി. എല്‍ ജോസ് ആല്‍ബം ഏറ്റുവാങ്ങി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ റിട്ടയേഡ് അധ്യാ പികയായ ഡോ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്‌കൃത രചനയില്‍ തൃശൂരിലെ ചേതന ഗാനാ ശ്രമത്തിന്റെ ആഭിമുഖ്യത്തിലാണ് ആല്‍ബം തയാറാക്കിയിരിക്കുന്നത്. 

ഭാഗ്യസ്മരണാഹര്‍നായ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്ത വിശ്വപ്രസിദ്ധമായ സംഗീത ആല്‍ബം ‘സര്‍വേശ’ക്ക് ശേഷം പാടുംപാതിരിയും സംഘവും ഒരുക്കുന്ന ആത്മീയ സംഗീത ആല്‍ ബമാണ് യേശുനാമസ്തുതി ശതകം. 

സംഗീത സംവിധായകന്‍ തൃശൂര്‍ പോളിയാണ് ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. ഈ സംഗീത ആല്‍ബം യൂട്യൂബില്‍ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.