ദൈവവചനത്തിന്റെചരിത്രപശ്ചാത്തലം അവഗണിക്കുന്നത് തീവ്രവാദത്തിലേക്ക് നയിക്കും: മാര്‍പാപ്പ

Ignoring Historical Context Leads to Extremism: Pope

വത്തിക്കാന്‍ സിറ്റി: ദൈവവചനം വ്യാഖ്യാനിക്കുമ്പോള്‍ ചരിത്രപശ്ചാത്തലവും  രചിക്കപ്പെട്ട സാഹിത്യശൈലിയും അവഗണിച്ചാല്‍ അത് തീവ്രവാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ‘ഡെയ് വെര്‍ബം’ ആസ്പദമാക്കി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വചനത്തിന്റെ സ്വര്‍ഗീയമായ ഉത്ഭവം അംഗീകരിക്കാതെ കേവലം മാനുഷിക പ്രബോധനമായി മനസിലാക്കുന്നതും വചനത്തെ യഥാവിധം മനസിലാക്കുന്നതിന് തടസമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് മനസിലാക്കുന്ന വിധത്തില്‍ വെളിപ്പെടുത്തുന്നത് പലപ്പോഴും സ്‌നേഹത്തിന്റെ ആദ്യ പ്രകടനമാണെന്ന് പാപ്പ നിരീക്ഷിച്ചു.  അതുകൊണ്ടാണ് ദൈവം മനുഷ്യന്റെ തന്നെ ഭാഷകളില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ പല എഴുത്തുകാരിലൂടെ മനുഷ്യനോട് സംവദിച്ചത്. അതിനാല്‍ ഉള്ളടക്കത്തില്‍ മാത്രമല്ല, ഭാഷയിലൂടെപ്പോലും ദൈവം മനുഷ്യനോട് കരുണാപൂര്‍വം താദാത്മ്യപ്പെടുന്നതിന്റെയും കൂടെ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നതിന്റെയും വെളിപ്പെടുത്തലായി വിശുദ്ധ ഗ്രന്ഥം മാറുന്നതായി പാപ്പ വ്യക്തമാക്കി.

ദൈവവചന പ്രഘോഷണം ഫലപ്രദമാകണമെങ്കില്‍ അത് മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന് പാപ്പ തുടര്‍ന്നു. ജനങ്ങള്‍ക്ക് മനസിലാകാത്തതോ കാലഹരണപ്പെട്ടതോ ആയ ഭാഷ ഉപയോഗിക്കുന്നത് വചനത്തിന്റെ ശക്തി കുറയ്ക്കും. ദൈവവചനം എന്ന ആത്മീയ ഭക്ഷണം നമുക്ക് നല്‍കുന്ന ദൈവത്തിന് നന്ദി പറയാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.