
ബിജുവിൻറെ ജീവിതം ഒരു വാഹനാപകടം കൊണ്ട് പെട്ടെന്ന് മാറിമറിഞ്ഞു; എന്നാൽ തോറ്റുകൊടുക്കാതെ, യാത്രാസ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ബിജുവിൻറെ ദൃഢനിശ്ചയം ഭിന്നശേഷിക്കാർക്കായി പേറ്റന്റ് നേടിയ റെട്രോഫിറ്റഡ് കാറിൻറെ കണ്ടുപിടുത്തത്തിലേക്കാണ് നയിച്ചത്.ഈ നൂതന ആശയത്തിന് ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബിജുവിനെ തേടിയെത്തി.ഇതുവരെ 2,000-ത്തിലധികം ഭിന്നശേഷിക്കാർക്ക് ബിജു വാഹനങ്ങൾ പരിഷ്കരിച്ച് നൽകിയിട്ടുണ്ട്…