പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

Weekend Psychology Course at POC

കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്‍കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു.

മാനസികപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായി ക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം, ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ- തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

ജാതിമതഭേദമില്ലാതെ, 20 വയസു മുതല്‍ പ്രായ മുളളവരും എസ്എസ്എല്‍സി വരെയെങ്കിലും പഠിച്ചി ട്ടുളളവരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്സിന്റെ മാധ്യമം മലയാളമായിരിക്കും. കോഴ്സ് ഫീസ് 5,000 രൂപ.

ജൂണ്‍ മുതല്‍ 2027 മാര്‍ച്ചുവരെയാണ് കോഴ്സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447441109, 8113876979.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.