ഒരോ നിയമത്തിലുമടങ്ങിയിരിക്കുന്ന സ്‌നേഹിക്കാനുള്ള വിളി തിരിച്ചറിയണം: ലിയോ 14 -ാമന്‍ മാര്‍പാപ്പ

We must recognize the call to love: Pope Leo XIV

വത്തിക്കാന്‍ സിറ്റി: നിയമം സ്‌നേഹത്തിലാണ് പൂര്‍ത്തികരിക്കപ്പെടുന്നതെന്നും സ്‌നേഹത്തിലൂടെ മാത്രമേ നിയമത്തിന്റെ അര്‍ത്ഥവും പൂര്‍ണമായ ലക്ഷ്യവും പൂര്‍ത്തീകരിക്കപ്പെടുകയുള്ളുവെന്നും ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

യഥാര്‍ത്ഥ നീതീ സ്‌നേഹത്തിലാണെന്നും ഒരോ നിയമത്തിലുമടങ്ങിയിരിക്കുന്ന സ്‌നേഹിക്കാനുള്ള വിളി തിരിച്ചറിയണമെന്നും പാപ്പ പറഞ്ഞു. വാസ്തവത്തില്‍ ഒരാളെ ശാരീരികമായി കൊല്ലുന്നത് മാത്രമല്ല പാപം. വാക്കുകളിലൂടെ മറ്റൊരാളുടെ അന്തസിനെ മുറിപ്പെവേല്‍പ്പിക്കുന്നത് കൊലപാതകം തന്നെയാണ്. സമാനമായി ദാമ്പത്യ ജീവിതത്തില്‍ കേവലം സാങ്കേതികമായ വിശ്വസ്തത മാത്രം പോരെന്നും പരസ്പരമുള്ള ആര്‍ദ്രത, കരുതല്‍, ബഹുമാനം, ശ്രദ്ധ എന്നിവയൊന്നുമില്ലെങ്കില്‍, വ്യഭിചാരം ചെയ്യരുത് എന്ന നിയമത്തിന്റെ ചൈതന്യം നിറവേറ്റപ്പെടുന്നില്ലെന്നും പാപ്പ പറഞ്ഞു. അത്യാവശ്യം നീതിയോടെ പ്രവൃത്തിച്ചാല്‍ മാത്രം പോരെന്നും വലിയ സ്‌നേഹം ആവശ്യമാണെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നതായും പാപ്പ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.