വത്തിക്കാന്‍ ‘വിദേശകാര്യമന്ത്രി’ നൈജീരിയ സന്ദര്‍ശിച്ചു; പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ബോല തിനുബു

Vatican Foreign Minister Nigeria visit

അബുജ/നൈജീരിയ: ലിയോ 14-ാമന്‍ മാര്‍പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ബോല അഹമ്മദ് തിനുബു. വത്തിക്കാന്റെ വിദേശകാര്യ  മന്ത്രിയുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിച്ചത്.

നൈജീരിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.  ‘ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പാപ്പയുടെ സാന്നിധ്യം നൈജീരിയയ്ക്ക് ഇപ്പോള്‍ ആവശ്യമുണ്ട്. മാര്‍പാപ്പയെ  സ്വീകരിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു,’ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് തിനുബു വ്യക്തമാക്കി. നൈജീരിയയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തിനുബു കൂട്ടിച്ചേര്‍ത്തു.

നൈജീരിയയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ആര്‍ച്ചുബിഷപ് ഗല്ലഗെര്‍ നൈജീരിയ സന്ദര്‍ശിച്ചത്. മൂന്ന് കോടിയിലധികം കത്തോലിക്കരും പതിനായിരത്തിലധികം കത്തോലിക്കാ വൈദികരുമുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍, സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ നടത്തിയ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ‘ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട 2026-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം, ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും കൂടി കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നൈജീരിയയില്‍ മാത്രം വധിക്കപ്പെടുന്ന ക്രൈസ്തവരുടെ സംഖ്യ.

സന്ദര്‍ശനത്തിന്റെ ഭാഗമായി,  അബുജയിലെ ഗാര്‍ക്കിയിലുള്ള ‘പ്രോ-കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ക്വീന്‍ ഓഫ് നൈജീരിയ’യില്‍ ആര്‍ച്ചുബിഷപ് ഗല്ലഗര്‍ ദിവ്യബലി അര്‍പ്പിച്ചു. പരിശുദ്ധ സിംഹാസനവും നൈജീരിയയും തമ്മിലുള്ള 50 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഈ വിശുദ്ധ കുര്‍ബാന അര്‍പ്പണം.

Related Articles
Pope Africa visit 5 key facts

പാപ്പയുടെ ആഫ്രിക്കന്‍ യാത്ര; അറിയാം അഞ്ച് പ്രധാന വിവരങ്ങള്‍

അള്‍ജിയേഴ്‌സ്: ആഗോള കത്തോലിക്ക വിശ്വാസികളില്‍ ഏകദേശം 20 ശതമാനത്തോളമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ളത്. എന്നാല്‍ വിശ്വാസികളുടെ സംഖ്യയിലുള്ള വളര്‍ച്ചയിലും സമര്‍പ്പിത ദൈവവിളികളിലും മറ്റേതൊരു ഭൂഖണ്ഡത്തെക്കാളും ബഹുദൂരം മുന്നിലാണ്  ആഫ്രിക്ക. കത്തോലിക്ക സഭ ഗണ്യമായ വളര്‍ച്ചയിലൂടെ കടന്നുപോകുന്ന

Read More »
Pope Holy Week schedule

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന പേപ്പല്‍ തിരുക്കര്‍മങ്ങളുടെ വിശദമായ സമയക്രമം വത്തിക്കാന്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് പുറത്തുവിട്ടു. ലിയോ 14-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.