ലോകസമാധാനത്തിനായി ദുബായില്‍ ക്രൈസ്തവ സഭാനേതാക്കളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന

Dubai prayer for world peace Christian leaders gathering

ദുബായ്: ലോകത്തിന്റെ വിവിഭ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ങ്ങളുടെയും അശാന്തിയുടെ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദുബായില്‍ ക്രൈസ്തവ സഭാനേതാക്കള്‍ ഒത്തുചേര്‍ന്നു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ‘ദേശീയ എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന’ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും  വേദി കൂടെയായി മാറി.

സമാധാനം എന്നത് കേവലം മനുഷ്യനിര്‍മിതമായ ഒന്നല്ലെന്നും അത് ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നും സതേണ്‍ അറേബ്യന്‍ അപ്പസ്‌തോലിക് വികാരി ബിഷപ് പോളോ മാര്‍ട്ടിനെല്ലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നല്ല ബന്ധങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും സമൂഹത്തില്‍ സമാധാനം നട്ടുവളര്‍ത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഖ്യാ വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആരംഭിച്ച ശുശ്രൂഷയില്‍ വിവിധ ഭാഷകളിലും ആരാധനാക്രമങ്ങളിലും ഉള്ള പ്രാര്‍ത്ഥനകള്‍ ഉള്‍ച്ചേര്‍ത്തു. ഗള്‍ഫ് ചര്‍ച്ചസ് ഫെലോഷിപ്പിന്റെയും അപ്പസ്‌തോലിക് വികാരിയേറ്റിന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മെസ്രോബ് സര്‍ക്കിസിയന്‍ (അര്‍മേനിയന്‍ സഭ), ആര്‍ച്ചുബിഷപ് അബൂനെ ഡിമെട്രോസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ), ബിഷപ് ഷോണ്‍ സെമ്പിള്‍ (ആംഗ്ലിക്കന്‍ സഭ), ആര്‍ക്കിമാന്‍ഡ്രൈറ്റ് ഫാ. ഇഷാഖ് സഖൂര്‍ (ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ), ഫാ. മിന ഹന്ന (കോപ്റ്റിക് സഭ) എന്നിവര്‍ പങ്കെടുത്തു.

Related Articles
Chicago Syro-Malabar Convention Day 2

പ്രാര്‍ത്ഥനാസാന്ദ്രമായി ചിക്കാഗോ കണ്‍വന്‍ഷന്‍ രണ്ടാം ദിനം

ചിക്കാഗോ: പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തിലാണ് ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നത്. ദിവ്യകാരുണ്യ ആരാധനയോടെയായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. വിശ്വാസ നവീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും

Read More »
'I'll Pray, But Not for Victory': Spain Coach Luis de la Fuente

‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല!’ :  സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് കായികലോകം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങുന്ന അര്‍ജന്റീനയുടെ നിരയുടെ ലുഹാന്‍ മാതാവിനോടുള്ള ഭക്തിയും ദൈവവിശ്വാസവും ഏറെ പ്രസിദ്ധമാണെങ്കില്‍ മറുവശത്ത് കത്തോലിക്കാ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.