‘ഹലോ കൊല്‍ക്കത്ത,മദര്‍ തെരേസയുടെ സ്മരണകള്‍പുതുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം;’യു.എസ് അംബാസിഡറുടെ കുറിപ്പ് വൈറല്‍

US Ambassador Mother Teresa Kolkata viral note

‘ഹലോ കൊല്‍ക്കത്ത, മദര്‍ തെരേസയുടെ സ്മരണകള്‍ പുതുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം;’ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറുടെ കുറിപ്പ് വൈറല്‍

കൊല്‍ക്കത്ത: ‘ഹലോ കൊല്‍ക്കത്ത! മിഷനറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കാനും സിസ്റ്റര്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനും മദര്‍ തെരേസയുടെ സ്മരണകള്‍ പുതുക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മദര്‍ തെരേസയുടെ ക്രൈസ്തവ വിശ്വാസവും അവരുടെ സേവനജീവിതവും ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.’  ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ച വരികള്‍ ഇപ്പോള്‍ വൈറലാണ്. 

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക കൊല്‍ക്കത്ത സന്ദര്‍ശനത്തിലാണ് അദ്ദേഹം കൊല്‍ക്കത്തയിലെ മിഷനറീസ് ചാരിറ്റിയുടെ ആസ്ഥാന ഭവനം സന്ദര്‍ശിച്ചത്. സിസ്റ്റേഴ്‌സിനൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന അംബാസിഡര്‍ വിശുദ്ധ മദര്‍ തെരേസ തന്റെ ജീവിതത്തിലൂടെ പകര്‍ന്ന കാരുണ്യത്തിന്റെ പാഠങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയുടെ ഹൃദയത്തില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ ഓര്‍മ്മകളെയും, ആഗോളതലത്തിലുള്ള മദറിന്റെ സ്വീകാര്യതയെയും എടുത്തുകാട്ടുന്നതായിരുന്നു ഈ സന്ദര്‍ശനം. 2026 ജനുവരി 14-നാണ് സെര്‍ജിയോ ഗോര്‍ യു.എസ് അംബാസിഡറായി ചുമതലയേറ്റത്.

Related Articles
Delhi High Court minority institutions recruitment

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാന്‍ ഗവണ്‍മെന്റിന് അധികാരമില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന (എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. അധ്യാപക- അനധ്യാപക ജീവനക്കാരുടെ നിയമനത്തിന് ആവശ്യമായ യോഗ്യതയോ പ്രവൃത്തിപരിചയമോ നിശ്ചയിക്കുക എന്നതിനപ്പുറം മറ്റു നിബന്ധനകളോ

Read More »
ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു. അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം. അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി. ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു. Indore railway station nuns detained released church intervention

ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ചു; സഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.