താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം

Thamarassery Diocese Ruby Jubilee grand conclusion

താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം.  ദൈവ പരിപാലനയ്ക്കും അനുഗ്രഹങ്ങള്‍ക്കുമുള്ള നന്ദിയര്‍പ്പണ വേദികൂടിയായി മാറി റൂബി ജൂബിലി ആഘോഷങ്ങള്‍.

താമരശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത ചെയ്യുന്ന സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ മറ്റു രൂപതകള്‍ക്കുള്ള പാഠപുസ്തകമാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. കര്‍ഷകരടക്കമുള്ള വിഭാഗങ്ങളുടെ പുരോഗതിക്കുവേണ്ടി രൂപത രൂപംനല്‍കിയ പ്രസ്ഥാനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദിച്ചു.

താമരശേരി രൂപതയെ നയിച്ച ബിഷപ്പുമാരെ നന്ദിയോടെ മാര്‍ തട്ടില്‍ അനുസ്മരിച്ചു. 2018ലെ പ്രളയം വരുത്തിയ ദുരിതങ്ങളെ മറികടക്കാന്‍ താമരശേരി ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ തട്ടില്‍ പ്രത്യേകം എടുത്തുപറഞ്ഞു.

താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതം ആശംസിച്ചു. തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ പ്രധാന കേന്ദ്രമാണ് താമരശേരി എന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് രൂപത അത്ഭുതാവഹമായി പുരോഗതി പ്രാപിച്ചതിന്റെ പിന്നില്‍ വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ്മയാണെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി.

താമരശേരി രൂപതയുടെ ഭൂപടത്തിന്റെ പ്രകാശനം മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവും രൂപതയുടെ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയും നടത്തി.

 മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം സംരക്ഷി ക്കുന്നതിനുള്ള മ്യൂസിയം പദ്ധതി കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍ പ്രഖ്യാപിച്ചു. വെള്ളിമാടുകുന്നിലെ കരുണാഭ വന്റെ പുതിയ ബ്ലോക്ക് പദ്ധതിയുടെ ഉദ്ഘാടനം കല്യാണ്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍  തോമസ് ഇലവനാല്‍ നിര്‍വഹിച്ചു.

രൂപതാ ഡയറക്ടറിയുടെ പ്രകാശനം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്സ് താരമംഗലവും  വിഷ്വല്‍ മീഡിയ ലോഞ്ച് കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പ ശേരിയും നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ മാര്‍ റാഫേല്‍ തട്ടില്‍ ആദരരിച്ചു.

എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവങ്കര, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Carlo Acutis Eucharistic miracles exhibition

ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം)

Read More »
priesthood touch of God Mar Inchanani message

ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യം: മാര്‍ ഇഞ്ചനാനിയില്‍

അങ്ങാടിപ്പുറം: ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസു കുട്ടി കാലായില്‍ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം പാലൂര്‍ കോട്ട സെന്റ് മേരീസ് പള്ളി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.