അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പ്രഥമ ദേശീയ ബൈബിള്‍ കലോത്സവം ഏപ്രില്‍ 25-ന് താലായില്‍

Syro Malabar Ireland national Bible Kalolsavam April 25 Tullamore

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നാഷണല്‍ ബൈബിള്‍ കലോത്സവം  25-ന്  താലായില്‍ നടക്കും. ഡബ്ലിന്‍ റീജിയന്‍ ആതിഥേയത്വം വഹിക്കുന്ന  വിശ്വാസ കലാമാമാങ്കം താലയിലെ സെന്റ്  മാര്‍ക്ക് സ്‌കൂളിലാണ് അരങ്ങേറുന്നത്. രാവിലെ ഒമ്പതിന്  മത്സരങ്ങള്‍ ആരംഭിക്കും.

അയര്‍ലണ്ടിലെ നാല് റീജിയണുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ വിജയിച്ച് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്.  വിവിധ പ്രായക്കാര്‍ക്കുള്ള ഏഴ് വിഭാഗങ്ങളിലായി 17 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസവും ബൈബിള്‍ അറിവും കലാപരമായ കഴിവുകളുമായി സംയോജിപ്പിച്ച്, മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുകയാണ് ഈ കലോത്സവം.

ബൈബിള്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ ഉറപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം, സമൂഹത്തില്‍ ആത്മീയ ഐക്യം  വളര്‍ത്തുന്നതിനും  ഈ കലോത്സവം നിര്‍ണായക പങ്ക് വഹിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.  നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍, കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഡബ്ലിന്‍ റീജിയണല്‍ കൗണ്‍സില്‍, താല കുര്‍ബാന സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

Related Articles
Chicago Syro-Malabar Convention live

ചിക്കാഗോ സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി ദിനങ്ങള്‍ മാത്രം, ശാലോം ഗ്ലോബലിലും ശാലോം ന്യൂസിലും തത്സമയം കാണാം

ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന് ദിനങ്ങള്‍മാത്രം ശേഷിക്കേ, അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.  ജൂലൈ ഒന്‍പതു മുതല്‍

Read More »
Cardiff St Thomas Mission Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍; പ്രഖ്യാപനം 19ന്

കാര്‍ഡിഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍  രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന സെന്റ് തോമസ്  മിഷന്‍. മിഷന്റെ തിരുനാള്‍ ദിനമായ ജൂലൈ 19 ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.