
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ സുവാറ ബൈബിള്‍ ക്വിസ് 2026 ( Suvara Bible Quiz) ഫൈനല്‍ മത്സരങ്ങള്‍ ലിവര്‍പൂള്‍ ലിതര്ലാന് ഡിലുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്നു. പ്രായമനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചു ഓണ്‍ലൈനായി നടത്തിയ ആറാമത് സുവാറ ബൈബിള്‍ ക്വിസില്‍ 2400 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ നിന്നും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം ഐബെല്‍ ജോസ് ജോജിന്‍, സെന്റ് മേരീസ് മിഷന് ഗ്ലോസ്റ്റെര്‍ ചെല്‍റ്റനാം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനും, രണ്ടാം സ്ഥാനം അലന് ജോര്‍ജ് മാര്‍ തോമാ മിഷന് കാന്റര്‍ബറി, കാന്റര്‍ബറി റീജിയനും, മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷന് അബെര്‍ഡീന്‍ സ്കോട്ലന്ഡ് റീജിയനും നേടി.
11-13 എയ്ജ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം അഥീന ജോസഫ്, സെന്റ് മേരീസ് മിഷന് അബെര്‍ദീന്‍ സ്കോട്ലന്ഡ് റീജിയനും, രണ്ടാം സ്ഥാനം ജോനാഥന് മാത്യു പോള്‍ ഔര്‍ ലേഡി ഓഫ് ഡോളോഴ്സ് പ്രൊപ്പോസഡ് മിഷന് എയ്ലിസ്ബറി ഓക്സ്ഫോര്‍ഡ് റീജിയനും, മൂന്നാം സ്ഥാനം അഷേര്‍ ജോണി മാത്യു സെന്റ് അന്തോണിസ് ക്നാനായ പ്രൊപ്പോസഡ് മിഷന് കാര്‍ഡിഫ്-സ്വാന്‍സി, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനും നേടി.
14-17 ഗ്രൂപ്പ് മത്സരത്തില്‍ ഒന്നാം എയ്ഡന്‍ തോട്ടുങ്കല്‍ ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്പ് മിഷന് വോള്‍ഹാംപ്ടണ്‍ ബിര്‍മിങ്ങ്ഹാം റീജിയനും, രണ്ടാം സ്ഥാനം ആന്റോ ജോളി സെന്റ് തോമസ് മിഷന് ബ്ലാക്ബേണ്‍ പ്രെസ്റ്റന് റീജിയനും, മൂന്നാം സ്ഥാനം ബെഞ്ചമിന്‍ ജോണ്‍ ബിജു സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി മിഷന് എഡി ന്ബറോ സ്കോട്ലന്ഡ് റീജിയനും നേടി.
18+ എയ്ജ് ഗ്രൂപ്പില്‍ മുതിര്‍ന്നവര്‍ക്കായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്മിതാ ജോസഫ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ചര്‍ച്ച് ലിതെര്‍ലാന്‍ഡ് പ്രെസ്റ്റന് റീജിയനും, രണ്ടാം സ്ഥാനം ജോമിയ ജോര്‍ജ് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കത്തീഡ്രല്‍ പ്രെസ്റ്റന്, പ്രെസ്റ്റന് റീജിയനും, മൂന്നാം സ്ഥാനം മീനു തോട്ടുങ്കല്‍ ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്പ് മിഷന് വോള്‍വര്‍ഹാം ബിര്‍മിങ്ങ്ഹാം റിജിയനും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജയികള്‍ക്കും ഫൈനല്‍ മത്സരാത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്കി. രൂപത ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ബൈബിള്‍ അപ്പസ്തോലേറ്റ് കമ്മീഷന് ചെയര്മാന് ഫാ. ജോര്‍ജ് എട്ടുപറയില്‍, ലിവര്‍പൂള്‍ ഇടവക വികാരി ഫാ. ജെയിംസ് കോഴിമല, റവ. ഡോ. ജോര്‍ജ് തെക്കേക്കര, ബൈബിള്‍ അപ്പസ്തോലേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ജോണ്‍ കുര്യന്, സുവാറ ബൈബിള്‍ ക്വിസ് കോ-ഓര്‍ഡിനേറ്റര്‍സ് സുധീപ് എബ്രഹാം, ഷാജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു
ഷൈമോന്‍ തോട്ടുങ്കല്‍

