ലോഗോസ് ക്വിസ് രജതജൂബിലി നിറവില്‍

Logos Quiz Silver Jubilee celebration

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.

സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍,  കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേ ലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ എന്നിവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ജൂബിലി സ്മരണിക കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്യും. ജൂബിലിയോ ടനുബന്ധിച്ച് പുറത്തിറക്കുന്ന ലോഗോസ് ക്വിസ് സ്റ്റാമ്പിന്റെ അനാഛാദനകര്‍മം മുന്‍ ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ നിര്‍വഹിക്കും.

‘ക്രിസ്തു ജയന്തി 2000’ ആഘോഷങ്ങളുടെ ഭാഗമായി കെസിബിസി ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് എന്ന ബൈബിള്‍ പഠന കളരി ആരംഭിക്കുന്ന സമയത്ത് ചെയര്‍മാനായിരുന്ന എമരിറ്റസ് ബിഷപ്  മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കഴിഞ്ഞ 25 വര്‍ഷവും പരീക്ഷയെഴുതിയ 137 പേരെ ചടങ്ങില്‍ ആദരിക്കും.

ബൈബിള്‍ സൊസൈറ്റിയുടെയുടെ മുന്‍ വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ലോഗോസ് ക്വിസിന്റെ വിജയത്തിനായി ഈ വര്‍ഷങ്ങളില്‍ നിസ്തുല ശുശ്രൂഷ ചെയ്തവരെ ആദരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, സെക്രട്ടറി ഡോ. ജോജു കോക്കാട്ട്, ജോയിന്റ് സെക്രട്ടറി  ജോസഫ് പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 സമാനകതളില്ലാത്ത ഒരു ബൈബിള്‍ പഠനകളരിയായി ലോഗോസ് ക്വിസ് ആഗോള സഭയില്‍ മാറിയിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ് ഡോ. ചക്കാലക്കല്‍ പറഞ്ഞു. എല്ലാ വര്‍ഷവും അഞ്ചുലക്ഷത്തില്‍പരം ആളുകള്‍ ഒരുമിച്ച് ഒരേ സയമം പങ്കെടുക്കുന്ന ബൈബിള്‍ ക്വിസ് ലോകത്തൊരു സ്ഥലത്തും കണ്ടെത്താനാകില്ലയെന്ന് റോമിലെ കാത്തലിക് ബിബ്ലിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി ഡോ. ജാന്‍ സ്റ്റെഫാനോ പറഞ്ഞു.

2000 ത്തില്‍ ആരംഭിച്ച് 2025ല്‍ ലോഗോസ് ക്വിസിന്റെ ജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരത്തി ലൊരു ബൈബിള്‍ ശുശ്രൂഷ ആഗോളസഭയെ വിസ്മയിപ്പിക്കുന്നുണ്ട്. പഴയമിയമത്തിലേയും പുതിയനിയമത്തിലേയും നാലു പുസ്തകങ്ങളില്‍ നിന്ന് മൊത്തം 1000 വാക്യങ്ങളുള്ള വചനഭാഗമാണ് ഓരോ വര്‍ഷത്തിലും പഠനഭാഗമായി നല്‍കുന്നത്.

ഉല്‍പത്തി പുസ്തകം മുതല്‍ വെളിപാട് ഗ്രന്ഥം വരെയുള്ള 73 പുസ്തകങ്ങള്‍ പലവര്‍ഷങ്ങളിലൂടെ ആഴത്തില്‍ പഠിക്കുക എന്നതാണ് ലോഗോസിന്റെ ലക്ഷ്യം. 10 വയസുള്ള കുട്ടി മുതല്‍ നൂറോ അതിനു മുകളിലോ പ്രായമുള്ളവര്‍വരെ പ്രായഭേദമെന്യേ ഈ ബൈബിള്‍ ശുശ്രൂഷയില്‍ ഒരേ സമയം പങ്കുകാ രാകുന്നു എന്നത് ലോഗോസിന്റെ പ്രത്യേകതയാണ്. കുടുംബങ്ങളും ഭിന്നശേഷിക്കാരും ഈ ബൈബിള്‍ മാമാങ്കത്തില്‍ പങ്കുകാരാകുന്നുണ്ട്. കൊച്ചുകുട്ടികളും യുവജനങ്ങളും മധ്യവയസ്‌കരും പ്രായമായവരും കുടുംബങ്ങളും ഭിന്നശേഷിക്കാരും ഒരേസമയം ബൈബിള്‍ പഠിച്ച് പങ്കെടുക്കുന്ന ലോഗോസ് ക്വിസ് കേരള കത്തോലിക്ക സഭക്ക് അഭിമാനം നല്‍കുന്ന ദൈവവചന ശുശ്രൂഷയാണ്.

 2000-ാം ആണ്ടില്‍ ഫാ. ഫിലിപ്പ് തയ്യില്‍ വി.സി   ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ആയിരിക്കു മ്പോഴാണ് കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് ആരംഭിക്കുന്നത്. 2007-ല്‍ ഫാ. സൈറസ് വേലംപറമ്പിലിന്റെ കാലത്താണ് ലോഗോസ് പ്രതിഭാപട്ടം ആരംഭിച്ചത്. പ്രതിഭയ്ക്കായി പാലയ്ക്കല്‍ തോമ മല്‍പ്പാന്‍ മെമ്മോറിയല്‍ ട്രോഫി ഏര്‍പ്പെടുത്തിയത് പാലയ്ക്ക ല്‍ കുടുംബയോഗം ആയിരുന്നു.

 ലോഗോസിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ആഗോളസഭയുടെ ബൈബിള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റു ചെയ്യുന്ന കാത്തലിക് ബിബ്ലിക്കല്‍ ഫെഡറേഷന്റെ ഔദ്യോഗിക മാസികയില്‍ പ്രസിദ്ധീകരിക്കാനും പരിശുദ്ധ പിതാവിന്റെ കൈകളില്‍ ലോഗോസ് ക്വിസ് റിപ്പോര്‍ട്ട് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

ദൈവവചനം പ്രഘോഷിക്കുന്നതിനും പ്രചരിപ്പിക്കു ന്നതിനുമുള്ള മാര്‍ഗമായ ലോഗോസ് ക്വിസ് കൂടുതല്‍ സര്‍ഗാത്മകതയോടെയും കാലികമായും മുന്നേറുന്നതിനുള്ള പരിശ്രമങ്ങളിലാണ് ബൈബിള്‍ സൊസൈറ്റി.

Related Articles

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് 17-ന്  തിരിതെളിയും

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ 17 ന്  കോഴിക്കോട്  തുടങ്ങും. രാവിലെ 9.30-ന് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജില്‍

Read More »
Suvara Bible Quiz Great Britain 2400 participants

ഗ്രേറ്റ് ബ്രിട്ടനില്‍ സുവാറ ബൈബിള്‍ ക്വിസ്; 2400 പേര്‍ പങ്കെടുത്തു

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സുവാറ ബൈബിള്‍ ക്വിസ് 2026 ( Suvara Bible Quiz) ഫൈനല്‍ മത്സരങ്ങള്‍ ലിവര്‍പൂള്‍ ലിതര്‍ലാന്‍ ഡിലുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.