
കോഴിക്കോട്: കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ സെന്റ് പാട്രിക്സ് കത്തോലിക്ക ദേവാലയത്തിന് തീവച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശിയായ ജയന്ത് നായിക് ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച (മാര്‍ച്ച് 7) പുലര്‍ച്ചെയായിരുന്നു ദേവാലയത്തിന് തീയിട്ടത്.
മതബോധന ക്ലാസുകള്‍ നടത്തുന്ന കെട്ടിടത്തിനാണ് തീവച്ചത്. ദേവായ വികാരിയുടെ കാര്‍, സുപ്രധാന രേഖകള്‍, പഴയ വൈദിക മന്ദിരത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍, രൂപക്കൂട് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ദേവാലയത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. ദേവാലയത്തിലെ സിസിടിവിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
മദ്യലഹരിയിലാണ് തീവച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മറ്റ് എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന വിവരം അന്വേഷണത്തിലൂടെ പുറത്തുവരേണ്ടിയിരിക്കുന്നു.