ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റര്‍ ക്രിസ്റ്റി മരിയ; ദൈവവിളി സ്വീകരിച്ചത് ഫാര്‍മസിസ്റ്റായി ജോലി ചെയ്യുമ്പോള്‍

Sr Christy Maria first nun from Great Britain Diocese

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റര്‍ ക്രിസ്റ്റി മരിയ എസ് .എച്ച്.

ലണ്ടനിലെ ടൂട്ടിങ് സെന്റ്  ബോണിഫസ്  ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പി ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ  നടന്ന ശുശ്രൂഷയിലാണ്  സിസ്റ്റര്‍ ക്രിസ്റ്റി മരിയ രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും വ്രത വാഗ്ദാനവും നടത്തിയത്.

എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങില്‍ താമസിക്കുന്ന വര്‍ഗീസ് എബ്രഹാം-സലീന വര്‍ഗീസ് ദമ്പതികളുടെ ഇളയ മകളാണ് സിസ്റ്റര്‍ ക്രിസ്റ്റി മരിയ. കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാര്‍മസിയില്‍  ബിരുദാന്ത ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ റോയല്‍ മാര്‍സ് ടെന്‍ ആശു പത്രിയില്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരുമ്പോഴാണ് തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നത്. 

1911 ല്‍  പുണ്യശ്ലോകനായധന്യന്‍  കദളിക്കാട്ടില്‍ മത്തായി അച്ചനാല്‍ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ്. 2019 മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളില്‍ സേവനം ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനില്‍ നിന്നുള്ള ആദ്യ സന്യാസിനിയാണ് സിസ്റ്റര്‍ ക്രിസ്റ്റി മരിയ.

ഈ കുറഞ്ഞ കാലയളവില്‍ തന്നെ യോര്‍ക്കില്‍ ഒരു സന്യാസിനികള്‍ക്കായുള്ള പരിശീലന കേന്ദ്രവും  രണ്ട് കന്യാസ്ത്രീ മഠങ്ങളും സ്ഥാപിക്കുവാനും എസ്.എച്ച് സമൂഹത്തിന് കഴിഞ്ഞു. നിലവില്‍ മൂന്ന് പേര്‍ ഇവിടെ സന്യാസാര്‍ത്ഥിനികളായുണ്ട്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിന്‍സില്‍ നിന്നുള്ള അഞ്ച് കന്യാസ്ത്രീകള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിന്നുള്ള ആദ്യ വൈദികനായി ഫാ. മൈക്കിള്‍ കോച്ചേരി അഭിഷിക്തനായി ഏറെ ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് രൂപതയ്ക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികള്‍.

ഷൈമോന്‍ തോട്ടുങ്കല്‍

Related Articles
Cardiff St Thomas Mission Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍; പ്രഖ്യാപനം 19ന്

കാര്‍ഡിഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍  രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന സെന്റ് തോമസ്  മിഷന്‍. മിഷന്റെ തിരുനാള്‍ ദിനമായ ജൂലൈ 19 ന്

Read More »
oldest nun celebrates 113th birthday inspiring story

113-ാം ജന്മദിനം ആഘോഷിച്ച് ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ…

ന്യൂയോര്‍ക്ക്:  ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമെനിസി പിസ്‌കറ്റെല്ല 113-ാം ജന്മദിനം ആഘോഷിച്ചു. ‘ദൈവത്തെ ആസ്വദിക്കുക’ എന്ന ലളിതമായ ഉപദേശമാണ് 1913 ഏപ്രില്‍ 20-ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.