ആഫ്രിക്കയുടെ മിഷൻ മണ്ണിലേക്ക് സ്വന്തം മകനെ മിഷനറിയായി അയച്ച ജെയിംസും ടെസ്സിയും ദൈവവിളിയുടെ ധന്യനിമിഷങ്ങൾ പങ്കുവെക്കുന്നു. സി.എം.ഐ ദേവമാത പ്രൊവിൻസിലെ ഫാ.ലോയ്ഡ് മോയലൻ ഇപ്പോൾ ആഫ്രിക്കൻ മിഷൻ മണ്ണിൽ സ്നേഹദൂതനായി ശുശ്രൂഷ ചെയ്യുന്നു. സ്വന്തം മകനെ മിഷനറിയായി നൽകിയ ഈ മാതാപിതാക്കളുടെ സമർപ്പണം അനേകർക്ക് പ്രചോദനമാണ്.

ബലിപീഠത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക്
ദിവ്യകാരുണ്യ ആരാധനയിലൂടെ ആർജ്ജിക്കുന്ന ആത്മീയ കരുത്ത് പാവപ്പെട്ടവരുടെയും ആലംബഹീനരുടെയും സേവനത്തിനായി സമർപ്പിക്കുന്ന മിഷണറി സമൂഹം MCBS. ക്രിസ്തുവിനെ മാതൃകയാക്കി മുറിക്കപ്പെട്ട അപ്പമായി സ്വയം നൽകിക്കൊണ്ട്, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി ഇവർ നിലകൊള്ളുന്നു. പ്രാർത്ഥനയെയും കാരുണ്യപ്രവൃത്തികളെയും
