പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

Sister Velankanni MSJ accident death

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി സിസ്റ്റര്‍ വേളാങ്കണ്ണി ചിന്നബത്തിന (42) വാഹനാപകടത്തില്‍ മരിച്ചു.   മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സഭാംഗമായ സിസ്റ്റര്‍ ബംഗാളിലെ മെഹന്ദി പാറയിലുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. 

കത്തോലിക്കാ സഭയുടെ ആരോഗ്യ വിഭാഗത്തില്‍ നിര്‍ണ്ണായക പദവികള്‍ വഹിച്ചിരുന്ന വ്യക്തിയാ യിരുന്നു സിസ്റ്റര്‍ വേളാങ്കണ്ണി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഛായ്) ദേശീയ കൗണ്‍സില്‍ അംഗം, കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി പശ്ചിമ ബംഗാള്‍ റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ബുനിയാദ്പൂരിലെ കരുണ ഹോളിസ്റ്റിക് ആശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍  മഠത്തിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിന്നാലെ വന്ന ട്രക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശിനിയായ സിസ്റ്റര്‍ വേളാങ്കണ്ണി 2000-ലാണ് മഠത്തില്‍ ചേര്‍ന്നത്.

Related Articles
Cherthala Divine Mercy gathering devotees

ദൈവകരുണയുടെ സാഗരമായി ചേര്‍ത്തല; മഹാസംഗമം ഭക്തിസാന്ദ്രം

ചേര്‍ത്തല: കരുണയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത ദൈവകരുണയുടെ പ്രേഷിതരുടെ മഹാസംഗമം ചേര്‍ത്തല, മായിത്തറ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ സമാപിച്ചു. വിശ്വാസവും ആത്മീയതയും ഒത്തുചേര്‍ന്ന ചടങ്ങുകള്‍ക്ക് ദൈവാലയവും സെന്റ്

Read More »
Missionaries of Charity sisters declared innocent

സിസ്റ്റര്‍ കോണ്‍സിലിയക്ക് ജയിലില്‍ കഴിയേണ്ടിവന്നത് മാസങ്ങളോളം; ഒടുവില്‍ മദര്‍ തെരേസയുടെ സന്യാസിനിമാര്‍ നിരപരാധികളെന്ന് കോടതി

റാഞ്ചി (ജാര്‍ഖണ്ഡ്): വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ചാരിറ്റി സന്യാസ സമൂഹത്തെയും കത്തോലിക്കാ സഭയെയും ഏറെ അപകീര്‍ത്തിപ്പെടുത്തിയ 2018-ലെ ശിശുക്കടത്ത് കേസ് അടിസ്ഥാനരഹിതമാണെന്ന് ഒടുവില്‍ നീതിപീഠം കണ്ടെത്തിയിരിക്കുന്നു. പ്രതിസ്ഥാനത്തുണ്ടായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റിയിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.