
കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റായി സിസ്റ്റര്‍ മോളി ആട്ടുള്ളി നിയമിതയായി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ കാര്‍മലൈറ്റ് റിലീജിയസ് (സിസിആര്‍) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍.
കൊച്ചിയില്‍ നടന്ന കെആര്‍എല്‍സിസിയുടെ സമ്മേളനത്തിലായിരുന്നു നിയമനം. 2023 മുതല്‍ സിസിആര്‍ സുപ്പീരിയര്‍ ജനറലായി പ്രവര്‍ത്തിച്ചു വരുന്ന സിസ്റ്റര്‍ മോളി നേരത്തെ ജനറല്‍ കൗണ്‍സിലറായും അസി. ജനറലായും സേവനം ചെയ്തിട്ടുണ്ട്.

