സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 217-ാമത്തെ വീട് കൈമാറി

Sister Lissy Chakkalakkal 217th house charity mission

എറണാകുളം: സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റര്‍ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ 217-ാമത്തെ വീടിന്റെ താക്കോല്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക  കൈമാറി.

ചടങ്ങില്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത എപ്പിസ്‌കോപ്പല്‍ വികാരിയും ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറുമായ  ഫാ. ഫ്രാന്‍സിസ് കളത്തിവീട്ടില്‍ മുഖ്യാതിഥിയായിരുന്നു. തോപ്പുംപടി കൗസിലര്‍ ജോസഫ് സുമീത്, ഹൗസ് ചലഞ്ച് കോ-ഓര്‍ഡിനേറ്റര്‍ ലില്ലി പോള്‍, ജിജി റോസ് ജെയ്‌സണ്‍, കല ജോസഫ്, ജോര്‍ജ് ജെയ്‌സണ്‍, ടി.എം. റിഫാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂര്‍ത്തിയാക്കാന്‍ വേണ്ട സഹായം നല്‍കിയത് സോഫി തോമസും മറ്റു സുമനസുകളുമാണ്.

Related Articles
Chandanapally church love house challenge instead of fireworks

വെടിക്കെട്ടിന് പകരംസ്‌നേഹവീട് സ്‌നേഹ ചലഞ്ച്ഏറ്റെടുത്ത് ചന്ദനപ്പള്ളിവലിയപള്ളി

പത്തനംതിട്ട : മനുഷ്യസ്നേഹത്തിനും കരുണയ്ക്കും സൗഹാർദ്ദത്തിനും പുതിയ ദീപശിഖ തെളിയിച്ച്, ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചരിത്രപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ഇക്കൊല്ലത്തെ പെരുന്നാളിനോടനുബന്ധിച്ച് പതിവായി ,പള്ളി നേരിട്ട്

Read More »
Catholicos Bava Sneha Challenge churches initiative

കാതോലിക്കാ ബാവയുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ദൈവാലയങ്ങള്‍

കോട്ടയം / പത്തനംതിട്ട : പൗരസ്ത്യ  ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.