വായനയിലൂടെ ചരിത്രാവബോധവും മൂല്യബോധവും വളര്‍ത്തിയെടുക്കണം: ബിഷപ് ഡോ. കുറുപ്പശേരി

Reading Historical awareness values Bishop Dr. Kuruppassery

കൊച്ചി: അറിവിന്റെ വാതായനങ്ങള്‍ തുറന്നുതരുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കണമെന്നും അതു വഴി പുതുതലമുറയില്‍ കൂടുതല്‍ ചരിത്രാവബോധവും മൂല്യബോധവും വളര്‍ത്തിയെടുക്കണമെന്നും കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി. 

കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും വായനയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സമൂഹത്തില്‍ നിന്ന് ഉണ്ടാകണമെന്നും ഡോ. കുറുപ്പശേരി പറഞ്ഞു.  

പുനലൂര്‍ രൂപത ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ചാള്‍സ് ഡയസ് അധ്യക്ഷത വഹിച്ചു. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വികാരി റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഓട്ടോണമസ് മാനേജര്‍ ഡോ. ആന്റണി തോപ്പില്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്ത്യന്‍ പുസ്തക പ്രസാധകര്‍ ഒരുമിച്ച അഞ്ച് ദിവസം നീണ്ടുനിന്ന പുസ്തകമേളയില്‍ കേരള ത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരുന്നത്. പുസ്തകമേളയോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങള്‍, സെമിനാറുകള്‍, നാടകങ്ങള്‍, സാംസ്‌കാരിക പ്രോഗ്രാമുകള്‍ തുടങ്ങിയവ ക്രമീകരിച്ചിരുന്നു.

Related Articles
Kanjirappally Diocese golden jubilee inauguration

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. (Kanjirappally Diocese golden jubilee) സീറോ

Read More »
KCBC delegation meets Kerala Chief Minister

കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.