പ്രശ്‌നങ്ങള്‍ ലെയ്‌സ് പായ്ക്കറ്റിന്റെ കവര്‍പോലെ

Problems are like a lays packet cover

ഒരു റയില്‍വേ സ്റ്റേഷനില്‍ ചായ കുടിക്കാന്‍ ഇറങ്ങി ട്രെയിന്‍ കടന്നുപോയാല്‍ നമ്മള്‍ സ്വയം പറയും, കുഴപ്പമില്ല, വേറെ എത്രയോ ട്രെയിന്‍ വരാന്‍ കിടക്കുന്നു. ഇങ്ങനെ സ്വന്തം തെറ്റുകള്‍ എത്ര വിശാല ഹൃദയത്തോടു കൂടിയാണ് വിശകലനം ചെയ്യപ്പെടുക. പരീക്ഷയ്ക്ക് തോറ്റാലും, ഇന്റര്‍വ്യൂവില്‍ അവസരം നഷ്ടമായാലും, ദേഷ്യം വന്നാലും, പിണക്കം വന്നാലും അസൂയ തോന്നിയാലും അതിനെല്ലാം മികച്ച കാരണങ്ങള്‍ ഉണ്ട്. ഈ ഭൂമിയില്‍ നമ്മള്‍ നമ്മളെത്തന്നെ എത്ര ഉജ്ജ്വലമായിട്ടാണ് സ്നേഹിക്കുന്നത്. 

ക്രാന്തദര്‍ശിത്വമോ ധൂര്‍ത്തോ 

എന്നാല്‍ ഇതേ തെറ്റുകള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവിടെ ഒരു വിശാല ഹൃദയവും ഇല്ല. നഖം വെട്ടാത്ത കുട്ടിയെ കാണുമ്പോള്‍ അരിശം. പ്ലാസ്റ്റിക് വലി ച്ചെറിയുന്ന ആളെ കാണുമ്പോള്‍ പുച്ഛം. നമ്മള്‍ വലിയ വീട് പണിയുമ്പോള്‍ അത് ക്രാന്തദര്‍ശിത്വമുള്ള തീരുമാനം. അപരന്‍ പണിയുമ്പോള്‍ കൊടുംധൂര്‍ത്ത.് നമ്മുടെ വണ്ടി മുട്ടുമ്പോള്‍  വേറെന്തോ വരാനിരുന്നതാണ്, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ഉദാത്ത ചിന്ത. തൊട്ടുപുറകിലത്തെ വണ്ടി മുട്ടുന്നത് ഡ്രൈവിംഗ് അറിയാത്തതിന്റെ കുഴപ്പം.

സ്വന്തം മക്കള്‍ക്ക് എ പ്ലസ് കിട്ടുമ്പോള്‍ അത് കഴിവ്. അയല്‍പക്കത്തെ കുട്ടിക്ക് കിട്ടുമ്പോള്‍ ‘ഇപ്പോള്‍ മാര്‍ക്കിനൊന്നും ഒരു വിലയും ഇല്ല’ എന്ന വിദ ഗ്ധാഭിപ്രായം. നമ്മള്‍ ചെയ്യുന്ന തെറ്റിനെ സ്വന്തം മനസ് ന്യായീകരിക്കുന്നതുപോലെ മറ്റുള്ളവരുടെ നിലപാടുകളെ നോക്കികണ്ടിരുന്നുവെങ്കില്‍ ഈ ഭൂമി എത്ര സുന്ദരം ആകുമായിരുന്നു അല്ലേ ?

സ്വയം ദേഷ്യപ്പെടാത്തതിന്റെ കാരണങ്ങള്‍

സ്വയം എന്തുകൊണ്ട് ദേഷ്യപ്പെടുന്നില്ല എന്നതിന്റെ കാരണം ചിന്തിച്ചിട്ടുണ്ടോ? അത് നമുക്ക് നമ്മളെ ഒത്തിരി ഇഷ്ടമായതുകൊണ്ട് മാത്രമല്ല. പിന്നെയോ? ഒരു ചെറിയ ഉദാഹരണത്തിലൂടെ വിശദമാക്കാം.

വരവു ചെലവുകള്‍ ദിവസവും എഴുതണമെന്ന് ആ കാലഘട്ടങ്ങളില്‍ തീരുമാനിച്ചിരുന്നു. പക്ഷേ മടിമൂലം ചെയ്തില്ല. വര്‍ഷാവസാനം കണക്കുകൂട്ടിയപ്പോള്‍ വലിയ സംഖ്യയുടെ കുറവ്. എന്നിട്ടും ഞാന്‍ എന്നെ കുറ്റപ്പെടുത്തിയോ? മറിച്ച് നഷ്ടപ്പെട്ട രൂപ തിരിച്ചു പിടിക്കാനുള്ള മാര്‍ഗം മാത്രമാണ് ആലോചിച്ചത്. നമ്മള്‍ നമ്മളോട് ദേഷ്യപ്പെടാത്തതിനുള്ള കാരണം എന്താണ്? നമുക്ക് സ്വയമൊരു വിശ്വാസമുണ്ട്. ഒരു തെറ്റ് വന്നാലും അതു പരിഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം. 

ഐ ലവ് മി

പരിഹാരം ചെയ്യാമെന്ന് സ്വയം പറയും. ഈ ഉയിര്‍ത്തെഴുന്നേല്പ് നടത്തുന്ന നമ്മള്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. എന്നാല്‍ മറ്റുള്ളവരില്‍ നമുക്ക് ആ വിശ്വാസമില്ല. അതുകൊണ്ട് അവരെ യെല്ലാം ഈ നിമിഷം നന്നാക്കാന്‍ ദേഷ്യപെടുന്നു. എന്നാല്‍ ഓര്‍ക്കുക, ദേഷ്യവും പകയും അസൂയയും വച്ചുപുലര്‍ത്തുമ്പോള്‍ സ്വന്തം ശരീരത്തെയാണ്  ക്ഷീണിപ്പിക്കുന്നത്. അസുഖങ്ങള്‍ വരുത്തിവച്ച്  ഡോക്ടറുടെ മുറിയുടെ മുമ്പില്‍ നമ്മുടെ നമ്പര്‍ വരുന്നതും നോക്കി ഇരിക്കാന്‍ താല്പര്യം ഉണ്ടോ?  ഇല്ലെങ്കില്‍ ഒരു ലെയ്‌സ് പായ്ക്കറ്റ് പൊട്ടിക്കുന്നതു പോലെ ജീവിതത്തിലെ പ്രശ്‌ന ങ്ങളെയെല്ലാം പൊട്ടിക്കാനല്ലേ ശ്രദ്ധിക്കേണ്ടത്. പ്രശ്‌നങ്ങളെല്ലാം ലെയ്‌സ് പായ്ക്കറ്റിന്റെ കവര്‍പോലെയാണ്. അകം തീര്‍ത്തും ശൂന്യം!

അതുകൊണ്ട് പരമാവധി ഉദാരതയോടെ കൂടെ യുള്ളവരോട് ഇടപെട്ടാല്‍ സന്തോഷത്തോടെ നമുക്ക് ജീവിക്കാം. അതല്ലേ ശരിക്കും ഐ ലവ് മി പരി ശീലിക്കുന്ന നമ്മള്‍ ചെയ്യേണ്ടത് ?

ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ സിഎംഎഫ് 

Related Articles
Spanish missionary saves children dies beatification

പെഡ്രോയുടെ സമർപ്പണം അമൂല്യം, ഏഴ് കുട്ടികളെ തിരമാലയിൽനിന്ന് രക്ഷിച്ച മിഷനറിയുടെ ‘ജീവത്യാഗം’ അംഗീകരിച്ച് ലിയോ പാപ്പ

വത്തിക്കാന്‍ സിറ്റി: ഏഴ് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച സ്പാനിഷ് മിഷണറി പെഡ്രോ മാനുവല്‍ സലാഡോ ആല്‍ബയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായി വത്തിക്കാന്‍ അദ്ദേഹത്തിന്റെ  ‘ജീവന്റെ സമര്‍പ്പണത്തെ’ (ഒബ്ലേഷിയോ വിറ്റെ)  ഔദ്യോഗികമായി അംഗീകരിച്ചു.

Read More »
America Reads the Bible Christian heritage United States campaign

ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.