പള്ളീലച്ചനെ KSRTC യുടെ ഡ്രൈവർ സീറ്റിൽ കണ്ടപ്പോൾ…..

ഇരിങ്ങാലക്കുടയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ആദ്യമായി ഹെവി വെഹിക്കിള്‍ ലൈസന്‍സ് പാസായ ബാച്ചിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഫാദര്‍ റിന്റോ കൊടിയന്‍.

വലിയ ബസുകളും ലോറികളും റോഡിലെ കടുത്ത നിയന്ത്രണങ്ങളും കൃത്യതയോടെ കൈകാര്യം ചെയ്താണ് ഫാദര്‍ റിന്റോ ടെസ്റ്റ് വിജയിച്ചത്.

ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് ഹൃദയ പാലിയേറ്റീവ് കെയര്‍ പോലുള്ള പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫാ. റിന്റോ. പട്ടം കിട്ടിയ നാള്‍ മുതല്‍ അച്ചന്റെ അടുത്ത് വെഞ്ചരിക്കാനും മറ്റുമായി എത്തുന്ന വാഹനങ്ങള്‍ പള്ളി കോമ്പൗണ്ടില്‍ ഒന്നോടിച്ച് നോക്കിയിട്ട് മാത്രമേ അച്ചന്‍ കൊടുക്കാറുള്ളൂ. പട്ടം കിട്ടിയ നാള്‍മുതല്‍ ഇന്നോളം കണക്കുകൂട്ടിയാല്‍ നൂറിലധികം ബസുകള്‍ ഇങ്ങനെ ഓടിച്ചുനോക്കാനുള്ള ഭാഗ്യവും അച്ചനുണ്ടായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും വലിയ വാഹനങ്ങള്‍ ഓടിക്കേണ്ടി വന്നാല്‍ മറ്റൊരാളെ ആശ്രയിക്കാതെ തന്നെ കടമ നിര്‍വഹിക്കാന്‍ ഈ ഹെവി ലൈസന്‍സ് സഹായിക്കുമല്ലോ എന്നതാണ് ഇങ്ങനെയൊരു ലൈസന്‍സ് എടുക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.