പട്ടിണി അനുഭവിക്കുന്നവര്‍ക്കായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് പാപ്പ

Prayer for those suffering from hunger

വത്തിക്കാന്‍ സിറ്റി: ഒരു ഭാഗത്ത് ഭക്ഷണം പാഴാക്കപ്പെടുമ്പോള്‍, മറുഭാഗത്ത് ദശലക്ഷങ്ങള്‍ വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കഴിയുന്ന ദുഃഖകരമായ സാഹചര്യത്തില്‍ പട്ടിണി മാറുന്നതിനായി പ്രാര്‍ത്ഥിച്ചും സന്തോഷത്തോടെയുള്ള പങ്കുവയ്ക്കലിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചും ലിയോ 14-ാമന്‍ പാപ്പ. മെയ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പാപ്പ പങ്കുവച്ചത്. ഒരോ ദിവസവും കഠിനമായ പട്ടിണിയിലൂടെ കടന്നുപോകുന്ന 31.8 കോടി ജനങ്ങളെക്കുറിച്ച് എന്ത് വികാരമാണ് അനുഭവപ്പെടുന്നതെന്ന് പാപ്പ വീഡിയോയില്‍ ചോദിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും എന്നാല്‍ പ്രാര്‍ത്ഥനയിലൂടെയാണ് ഇതിന് വേണ്ട ശക്തി കണ്ടെത്തേണ്ടതെന്നും പാപ്പ പറഞ്ഞു. മുറിയപ്പെട്ട അപ്പമായ യേശുവിനെ ലോകത്തിന് നല്‍കിയ ദൈവത്തോട് നീതിക്ക് വേണ്ടി വിശുക്കുകയും സാഹോദര്യത്തിന് വേണ്ടി ദാഹിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നല്‍കുവാനായി പാപ്പ പ്രാര്‍ത്ഥിച്ചു.

ഭക്ഷണം നന്ദിയോടെ സ്വീകരിക്കുവാനും ഭൂമിയുടെ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗപ്രദമാകുന്ന വിധത്തില്‍ ഉപയോഗിക്കുവാനും വേണ്ട കൃപ പാപ്പ ദൈവത്തോട് ചോദിച്ചു. സ്വാര്‍ത്ഥമായ ഉപഭോഗ സംസ്‌കാരത്തിന് പകരം ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും പ്രാര്‍ത്ഥനയോടൊപ്പം തന്നെ ‘ഫുഡ് ബാങ്കുകള്‍’ പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ പട്ടിണിക്കെതിരെ പോരാടുവാനുമുള്ള ശക്തി ലഭിക്കുന്നതിനായും പാപ്പ പ്രാര്‍ത്ഥിച്ചു. ഭക്ഷണത്തെ ഒരു ഉപഭോഗവസ്തുവായി കാണാതെ കൂട്ടായ്മയുടെ അടയാളമായി കാണുവാനുള്ള കൃപയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.