സമാധാനത്തിന്റെ സുവിശേഷം ജീവിതശൈലിയാക്കുവാന്‍ ആഹ്വാനം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍മാര്‍ക്ക് മാര്‍പാപ്പയുടെ സന്ദേശം

Pope Urges Latin Bishops in India to Live Gospel of Peace

ബംഗളൂരു: സമാധാനത്തിന്റെ സുവിശേഷം ജീവിതശൈലിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്ലീനറി സമ്മേളനത്തിന് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സന്ദേശം. ബംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന  37-ാമത് സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം എടുത്തുപറഞ്ഞത്.

ക്രൈസ്തവ സ്‌നേഹത്തിന്റെ ജീവിക്കുന്ന അടയാളമായി നിലകൊള്ളാന്‍ ഭാരതത്തിലെ ലത്തീന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹത്തിലൂടെ തടസങ്ങളെ നീക്കാനും, ജനങ്ങളെ ഒന്നിപ്പിക്കാനും, അകന്നുനില്‍ക്കുന്നവരെ അടുപ്പിക്കാനും, ശത്രുക്കളെ അനുരഞ്ജിപ്പിക്കാനും സാധിക്കുമെന്ന് പാപ്പ പറഞ്ഞു. പ്ലീനറി സമ്മേളനത്തിന് അപ്പസ്‌തോലിക ആശീര്‍വാദം നല്‍കിയ മാര്‍പാപ്പ, സഭയുടെ മാതാവായ മറിയത്തിന്റെ മധ്യസ്ഥതയ്ക്ക് സമ്മേളനത്തെ സമര്‍പ്പിച്ചു.

ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്.

സിസിബിഐ പ്രസിഡന്റും ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ ആവശ്യങ്ങളോടും സുവിശേഷവത്കരണം നേരിടുന്ന വെല്ലുവിളികളോടും ക്രിയാത്മകമായി പ്രതികരിക്കുവാന്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രൊ-പ്രിഫെകട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ സന്ദേശത്തില്‍ പറഞ്ഞു.

ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സ്വാഗതവും സിസിബിഐ സെക്രട്ടറി ജനറല്‍  ആര്‍ച്ചുബിഷപ് ഡോ. വിന്‍സെന്റ് ഐന്‍ഡ് വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിയമിതരായ 18 പുതിയ മെത്രാന്മാരെ മെത്രാന്‍സമിതിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ നന്ദി പറഞ്ഞു.  ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂളയുടെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന സെഷന്‍ അവസാനിച്ചു. 132 രൂപതകളിലായി 215 മെത്രാന്‍മാരാണ് സിസിബിഐയില്‍ അംഗങ്ങളായുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.