മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും വേണ്ടി പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി പാപ്പ

Pope prays for mothers on Mother’s Day through Virgin Mary

വത്തിക്കാന്‍ സിറ്റി: ‘ഈശോയുടെയും നമ്മുടെയും അമ്മയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം’ തേടിക്കൊണ്ട്, ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരെയും മാതൃദിനത്തില്‍ (മെയ് 10) സ്മരിച്ച് ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ‘റെജീന ചേലി’  പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പരിശുദ്ധ പിതാവ് എല്ലാ അമ്മമാരെയും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ചത്.

മാതൃദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിലെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും സ്‌നേഹത്തോടും നന്ദിയോടും കൂടി പ്രാര്‍ത്ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. പ്രത്യേകിച്ച്, പ്രതികൂല സാഹചര്യങ്ങളിലും കഷ്ടപ്പാടുകളിലും കഴിയുന്ന അമ്മമാരെ പാപ്പ പ്രത്യേകം സ്മരിച്ചു.

‘യേശുവിന്റെയും നമ്മുടെയും അമ്മയായ മറിയത്തിന്റെ മാധ്യസ്ഥം വഴി, ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും വേണ്ടി സ്‌നേഹത്തോടെയും നന്ദിയോടെയും നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച് പ്രയാസകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന അമ്മമാരെ നാം ഇന്ന് ഓര്‍ക്കുന്നു,’ പാപ്പ പറഞ്ഞു.

അമേരിക്ക, ഇറ്റലി, പെറു, കൊളംബിയ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

Related Articles
Pope Iran threat peace appeal

‘ഇറാനിയന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല;’ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാപ്പ

റോം: ഇറാനെ ഒന്നടങ്കം നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെ  ലോകമനഃസാക്ഷിയുടെ സ്വരമായി ലിയോ 14-ാമന്‍ പാപ്പ. ഇറാന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഈയൊരു ഘട്ടത്തിലേക്ക് എത്താതെ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതായിരുന്നുവെന്നും  കാസ്റ്റല്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍

Read More »
Pope Leo XIV calls for diplomacy Iran conflict

ഇറാന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭീഷണിയും ആയുധവും ഉപയോഗിച്ചല്ല യുക്തിസഹജവും സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണവുമായ സംഭാഷണത്തിലൂടെയാണ് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സംഭവവികാസങ്ങളില്‍ പാപ്പ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.