മാര്‍പാപ്പ മൊണാക്കോയില്‍ !

Pope Monaco visit news

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രവും കത്തോലിക്കാ വിശ്വാസം ഔദ്യോഗിക മതവുമായുള്ള മൊണാക്കോയിലേക്കുള്ള ലിയോ 14-ാമന്‍ പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചു. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ രണ്ടാമത്തെ അന്താരാഷ്ട്ര അപ്പസ്‌തോലിക സന്ദര്‍ശനമാണിത്. വത്തിക്കാനില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെട്ട പാപ്പ ഒന്‍പത് മണിയോടെ മൊണാക്കോയില്‍ എത്തിച്ചേര്‍ന്നു.

കേവലം ഒന്‍പത് മണിക്കൂര്‍ സമയം മാത്രം നീണ്ടുനില്‍ക്കുന്ന ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭരണാധികാരിയായ പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമനുമായി പാപ്പ കൂടിക്കാഴ്ച നത്തും. അമലോത്ഭവ കത്തീഡ്രലില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം സെന്റ് ഡെവോട്ട ദൈവാലയത്തിന് മുന്‍പിലെ ചത്വരത്തില്‍  യുവാക്കളുമായും കത്തോലിക്ക വിശ്വാസ സ്വീകരിക്കാനൊരുങ്ങുന്നവരുമായും പാപ്പ സംവദിക്കും. തുടര്‍ന്ന് ലൂയിസ് രണ്ടാമന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന പാപ്പ വൈകുന്നേരം വത്തിക്കാനിലേക്ക് മടങ്ങും.

Related Articles
Indian lay woman appointed Vatican dicastery Pope

ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിതയെ  വത്തിക്കാന്‍ ഡിക്കാസ്ട്രിയില്‍ നിയമിച്ച് പാപ്പ; ഭാരത സഭയ്ക്കിത് അഭിമാന നിമിഷം

വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയില്‍ അംഗമായി മുംബൈ സ്വദേശിനിയായ ക്രിസ്റ്റിന്‍ നഥാനെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഈ സുപ്രധാന നിയമനം. നിലവില്‍ ഇന്റര്‍നാഷണല്‍

Read More »
Fr Abraham Pallivathuckal SJ passes away

ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

കോഴിക്കോട്: ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു .(Fr Abraham Pallivathuckal SJ passes away) ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.