പാപ്പായുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു; ധ്യാനം നയിക്കുന്നത് ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന മെത്രാന്‍

Pope Leo XIV Lenten retreat

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിന് മുന്നോടിയായി ലിയോ 14 -ാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പുകാല ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. ഒരിക്കല്‍ നിരീശ്വരവാദിയായി ജീവിച്ച്, പിന്നീട്  കത്തോലിക്ക വിശ്വാസം സ്വീകരിച്ച്, ഇപ്പോള്‍ നോര്‍വേയില്‍ മെത്രാനായി ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ഷ്യന്‍ സന്യാസിയായ ബിഷപ്  എറിക് വാര്‍ഡനാണ് ഈ വര്‍ഷത്തെ റോമന്‍ കൂരിയയുടെ ധ്യാനം നയിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ 27 വരെ വത്തിക്കാനിലെ അപ്പോസ്‌തോലിക്ക് കൊട്ടാരത്തിലുള്ള പോളിന്‍ ചാപ്പലിലാണ് ധ്യാനം നടക്കുന്നത്. റോമില്‍ താമസിക്കുന്ന കര്‍ദിനാള്‍മാരും വിവിധ ഡിക്കാസ്ട്രികളുടെ തലവന്‍മാരും പാപ്പയോടൊപ്പം ധ്യാനത്തില്‍ പങ്കുചേരും.

‘ഇല്യുമിനേറ്റഡ് ബൈ ഹിഡന്‍ ഗ്ലോറി’ ( മറഞ്ഞിരിക്കുന്ന മഹത്വത്താല്‍ പ്രകാശിതം) എന്നതാണ് ഈ വര്‍ഷത്തെ ധ്യാനത്തിന്റെ പ്രമേയം. വിശുദ്ധ ബെര്‍ണാഡ് ഓഫ് ക്ലെയര്‍വോയുടെ ജീവിതത്തെ ആസ്പദമാക്കി ക്രൈസ്തവജീവിതത്തിന്റെ ദാര്‍ശനികവും പ്രായോഗികവുമായ വശങ്ങള്‍ വിചിന്തനം ചെയ്യും.  ‘തപസുകാലത്തേക്കുള്ള പ്രവേശനം’, ‘ദൈവസഹായം’, ‘പ്രത്യാശയുടെ വെളിപ്പെടുത്തല്‍’ തുടങ്ങിയ തലക്കെട്ടുകളിലുള്ള 11 ധ്യാനപ്രസംഗങ്ങള്‍ ബിഷപ് എറിക് ഈ ദവിസങ്ങളില്‍  നല്‍കും. ഇതോടൊപ്പം യാമപ്രാര്‍ത്ഥകളും ദിവ്യകാരുണ്യ ആരാധനയും നടത്തും.

1974-ല്‍ ജനിച്ച ബിഷപ് എറിക് വാര്‍ഡന്‍ ജീവിതാനുഭവങ്ങളിലെ വ്യത്യസ്തതകള്‍ കൊണ്ട് ബിഷപ്പുമാരുടെ ഇടയില്‍ ശ്രദ്ധേയനാണ്. നിരീശ്വരവാദിയായിരുന്ന അദ്ദേഹം പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും സിസ്റ്റര്‍ഷ്യന്‍ സഭയില്‍ സന്യാസിയായി ചേരുകയുമായിരുന്നു. ബ്രിട്ടനിലെ പഠനത്തിന് ശേഷം നോര്‍വേയിലേക്ക് മടങ്ങിയ അദ്ദേഹം നിലവില്‍ ട്രോണ്ട്‌ഹൈമിലെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ്.

Related Articles
Pope Leo XIV funny customer care experience

മാര്‍പാപ്പയാണെങ്കിലും  കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ രക്ഷയില്ല!ലിയോ  പാപ്പയുടെ രസകരമായ അനുഭവം

ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് താന്‍ മാര്‍പാപ്പയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുതലയ്ക്കല്‍നിന്നുള്ള പ്രതികരണം? സാക്ഷാല്‍ ലിയോ 14-ാമന്‍ പാപ്പ  തന്റെ ബാങ്ക് അക്കൗണ്ട് വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വിളിച്ചപ്പോഴും അതു തന്നെ സംഭവിച്ചു. ലിയോ

Read More »
Pope Iran threat peace appeal

‘ഇറാനിയന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല;’ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാപ്പ

റോം: ഇറാനെ ഒന്നടങ്കം നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെ  ലോകമനഃസാക്ഷിയുടെ സ്വരമായി ലിയോ 14-ാമന്‍ പാപ്പ. ഇറാന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഈയൊരു ഘട്ടത്തിലേക്ക് എത്താതെ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതായിരുന്നുവെന്നും  കാസ്റ്റല്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.