പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയുടെ പേര്

newly discovered moth named after Pope Leo XIV

ഏഥന്‍സ്/ഗ്രീസ്: പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന്  കത്തോലിക്ക സഭയുടെ തലവനായ ലിയോ 14-ാമന്‍  പാപ്പയുടെ പേര് നല്‍കി ഗവേഷകര്‍. മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയോടുള്ള ആദരസൂചകമായി ‘പൈറാലിസ് പാപ്പാലിയോണി’ എന്ന ശാസ്ത്രീയ നാമമാണ് നല്‍കിയിരിക്കുന്നത്.  

പ്രമുഖ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റര്‍ ഹ്യൂമര്‍, ലൗറി കെയ്‌ല, ആന്‍ഡ്രിയാസ് എച്ച് സെഗെറര്‍ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ഇതുമായി ബന്ധപ്പെട്ട ലേഖനം ശാസ്ത്രമാസികയായ ‘നോട്ട ലെപിഡോപ്‌റ്റെറോളജിക്ക’ -യില്‍ പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്ന പാപ്പയെന്ന നിലയിലാണ് പാപ്പയുടെ പേര്  പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് നല്‍കിയെതന്ന് ഗവേഷകര്‍ പറഞ്ഞു.  ‘പൈറാലിസ്’  വിഭാഗത്തില്‍പ്പെട്ട ശലഭങ്ങള്‍ക്ക് രാജകീയമായോ സഭാപരമായോ ഉള്ള പദവികളുടെ പേര് നല്‍കുന്ന പാരമ്പര്യവും ഈ പേര് നല്‍കിയതിന്റെ പിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 ഏകദേശം 2 സെന്റീമീറ്റര്‍ ചിറകളവുള്ള ഈ നിശാശലഭത്തിന് സ്വര്‍ണ നിറമുള്ള പുള്ളികളും വെള്ള നിറത്തിലുള്ള വരകളുമുണ്ട്. സൃഷ്ടികളുടെ വൈവിധ്യത്തിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ കരം തിരിച്ചറിയാനും ആ വൈവിധിധ്യം സംരക്ഷിക്കാനുമുള്ള മനുഷ്യന്റെ ഉത്തരവാദിത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടെയായി  ലിയോ പാപ്പയുടെ പേരിലുള്ള ഈ പുതിയ നിശാശലഭം മാറുകയാണ്.

Related Articles
Pope Leo XIV visits Equatorial Guinea Africa

സമാധാനത്തിന്റെ നഗരത്തിന് ആശംസകള്‍ നേര്‍ന്ന് പാപ്പ

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയുടെ പുതിയ തലസ്ഥാനമായി ‘സമാധാനത്തിന്റെ നഗരം’ എന്ന പേരില്‍ ഒരു നഗരത്തിന്റെ പണികള്‍ ആരംഭിച്ചതിന് ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.   ഇക്വറ്റോറിയല്‍ ഗിനിയിലെ

Read More »

പാപ്പയുടെ വാക്കുകള്‍ക്ക് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സ്‌പെയിന്‍;മാഡ്രിഡിലെ സഭ നേടിയത് അവിസ്മരണീയ ഗോള്‍!

‘ഒരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം ഈ  സ്റ്റേഡിയത്തില്‍ ഒരു ഗോള്‍ നേടുക എന്നത് ജീവിതകാലം മുഴുവന്‍ ഓര്‍ക്കുന്ന ഒന്നായിരിക്കും. എന്നാല്‍ ഇന്ന്, മാഡ്രിഡിലെ സഭ അതിനേക്കാള്‍, അവിസ്മരണീയമായ ഒരു ഗോള്‍ നേടിയിരിക്കുന്നു!,’മാഡ്രിഡിലെ പ്രശസ്തമായ സാന്റിയാഗോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.