പശ്ചിമഘട്ടത്തില്‍കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് വൈദികന്റെ പേര്; ആദരവ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്

New plant species named in honour of Fr. Joseph Paikada

കോഴിക്കോട്: ഇടുക്കിയിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് മുന്‍ പ്രിന്‍സിപ്പലും മാനേജറുമായിരുന്ന പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയുടെ പേര് നല്‍കി. ‘ടെട്രാറ്റേനിയം പൈകടേ’ എന്നാണ് ഈ സസ്യത്തിന് പേരിട്ടിരിക്കുന്നത്.

ദേവഗിരി കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ഫാ. ജോസഫ് പൈകട വിദ്യാഭ്യാസ രംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ആദരമായാണ് ഗവേഷകര്‍ ഈ പേര് തിരഞ്ഞെടുത്തത്.ദേവഗിരി കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.എം. മനുദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്. ഗവേഷക വിദ്യാര്‍ത്ഥികളായ സി. രേഖ, എം.കെ. പ്രശാന്ത്, ടി.പി. അശ്വിന്‍ദാസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സ്വീഡനില്‍ നിന്നുള്ള പ്രശസ്ത ശാസ്ത്ര മാസികയായ ‘നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടണി’യുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാരറ്റ്, മല്ലി എന്നിവ ഉള്‍പ്പെടുന്ന അപ്പിയേസി സസ്യകുടുംബത്തിലാണ് ഈ പുതിയ ഇനം ഉള്‍പ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2500 മീറ്റര്‍ വരെ ഉയരമുള്ള ഈര്‍പ്പമുള്ള പുല്‍മേടുകളിലാണ് ഇവ കാണപ്പെടുന്നത്. 30 മുതല്‍ 80 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് രോമാവൃതമായ തണ്ടുകളും വെളുത്ത പൂങ്കുലകളുമാണുള്ളത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കായ്കള്‍ ഉണ്ടാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.