അഞ്ച് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് നവോമി യാത്രയായി; അപകടം സംഭവിച്ചത് ആദ്യമായി ലഭിച്ച ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രാമധ്യേ

Naomi organ donation saves five lives

തൃശൂര്‍: ജോലി എന്ന സ്വപ്നം ബാക്കിയാക്കിയാണ് നവോമി വിന്‍സന്റ് യാത്രയായതെങ്കിലും 6 പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചാണ് മുന്‍ കായികതാരംകൂടിയായ ആ 23-കാരി ഈ ലോകത്തില്‍നിന്നും കടന്നുപോയത്. 

എംഎസ്സി സൈക്കോളജി പൂര്‍ത്തിയാക്കിയ നവോമി, ആദ്യമായി ലഭിച്ച ജോലിയില്‍ പ്രവേശി ക്കാനാണ് ജൂണ്‍ 24 ന് രാത്രിയില്‍ അമ്മയ്ക്കും സഹോദരന്‍ ജോയലിനുമൊപ്പം തിരുവനന്ത പുരത്തേക്കു പോയത്. അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 25ന് വെളുപ്പിനെ നാലരയോടെ കൊട്ടാരക്കരയ്ക്കു സമീപം വച്ച് പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മൂന്നു പേര്‍ക്കും പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നവോമി തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്നലെ (ജൂണ്‍ 28) രാവിലെ ഒന്‍പതരയോടെ മരിച്ചു. മസ്തിഷ്‌ക മരണ സംഭവിച്ച വിവരം ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കഠിനവേദനയുടെ നടുവിലും നവോമിയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ആ കുടുംബം മുന്നോട്ടുവരുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവയവങ്ങള്‍ നല്‍കും. കരള്‍, കണ്ണുകള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്.  

ചികിത്സയിലുള്ള അമ്മയെയും സഹോദരനെയും തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. തൃശൂര്‍, വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേല്‍ ഹൗസില്‍ വിന്‍സന്റ് -ജിപ്‌സി ദമ്പതികളുടെ മകളാണ് നവോമി. സ്‌കൂള്‍ കാലത്ത് ഖോ ഖോ താരമായിരുന്നു.

Related Articles
Healthcare must be rooted in Gospel values Pope

ആരോഗ്യപരിപാലനം  സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാണം: പാപ്പ

വത്തിക്കാന്‍ സിറ്റി:  ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുവിശേഷമൂല്യങ്ങളില്‍ അധിഷ്ഠിതമായരിക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ലിയോ 14-ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ 23 മുതല്‍ 25 വരെ കാരിത്താസ് ഇന്റര്‍നാഷണലിന്റെ നേതൃത്വതത്തില്‍ നടക്കുന്ന സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.

Read More »
priest gives bride away emotional wedding story

‘ശ്രീക്കുട്ടിക്ക് ‘ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് ഒരു വൈദികന്‍

കാഞ്ഞിരപ്പള്ളി: പാര്‍വതിയുടെയും  അനന്തുവിന്റെയും വിവാഹം നടന്നത് ഹൈന്ദവാചാരപ്രകാരമായിരുന്നു. വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് കത്തോലിക്ക വൈദികനായ ഫാ. റോയി മാത്യു വടക്കേലായിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ലോകത്തിനാകെ വിസ്മയമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.