ആരോഗ്യപരിപാലനം  സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാണം: പാപ്പ

Healthcare must be rooted in Gospel values Pope

വത്തിക്കാന്‍ സിറ്റി:  ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുവിശേഷമൂല്യങ്ങളില്‍ അധിഷ്ഠിതമായരിക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ലിയോ 14-ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ 23 മുതല്‍ 25 വരെ കാരിത്താസ് ഇന്റര്‍നാഷണലിന്റെ നേതൃത്വതത്തില്‍ നടക്കുന്ന സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.

‘കാരിത്താസ് കൂട്ടായ്മയുടെ ആരോഗ്യത്തോടുള്ള സമഗ്രമായ സമീപനം’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോലിനാണ് പാപ്പയുടെ സന്ദേശത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

മനുഷ്യന് മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം നല്‍കുന്ന  ‘ദിവ്യവൈദ്യനാണ്’ യേശു എന്ന് പാപ്പ പറഞ്ഞു. വേദന അനുഭവിക്കുന്നവരുടെ മുറിവുകള്‍ സുഖപ്പെടുത്തുന്നതിലൂടെ രക്ഷാദൗത്യം ആരംഭിക്കുന്നു. ദൈവത്തിന്റെ കാരുണ്യവും നന്മയും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാന്‍ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

ലോകമെമ്പാടുമുള്ള 162 കത്തോലിക്കാ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് കാരിത്താസ് ഇന്റര്‍നാഷണലിസ്. 200-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ കൂട്ടായ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പാവപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക്  സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ മുഖമാണ് കാരിത്താസ് കൂട്ടായ്മ.

Related Articles
Pope carries cross Good Friday Stations of the Cross full time

ചരിത്രം തിരുത്തി പാപ്പ; ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിയില്‍മുഴുവന്‍ സമയവും പാപ്പ കുരിശേന്തും

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും മാര്‍പാപ്പ കുരിശേന്തും. ലോകത്തിന്റെ ആത്മീയ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന പാപ്പയുടെ ഈ പ്രവൃത്തിക്ക് വലിയ പ്രസക്തിയുണ്ടെന്നും ക്രിസ്തു ഇന്നും സഹിക്കുന്നു എന്നതിന്റെ അടയാളമാണിതെന്നും

Read More »
Cardinal Parolin preventive wars warning

നിയമത്തിന്റെ ശക്തി ശക്തിയുടെ നിയമത്തിന് വഴിമാറി; ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര നിയമങ്ങള്‍  മാനിക്കാതെ  രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യപ്രകാരം  പ്രതിരോധിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിന്റെ (പ്രിവന്റീവ് വാര്‍) മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് ലോകത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ കാരണമാകുമെന്ന ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.