മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങി

Maramon Convention begins

മാരാമണ്‍: എട്ടു ദിനങ്ങള്‍ നീട്ടുനില്ക്കുന്ന സുവിശേഷ മഹോത്സവത്തിന് മാരാമണ്ണില്‍ തുടക്കമായി. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ദളിതരും ആദിവാസികളും മൈക്രോ മൈനോരിറ്റിയായ ക്രൈസ്തവരും ഉള്‍പ്പെടുന്ന ഭാരതത്തിലെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയും വര്‍ഗീയ ശക്തികളില്‍ നിന്നു സംരക്ഷണവും നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദി ത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ നിരന്തരം പീഡിപ്പിക്ക പ്പെടുന്നതിലും അതുമൂലം സമൂഹത്തില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുന്നതിലും മെത്രാപ്പോലീത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍ പുറമ്പോക്കില്‍ കഴിയുന്ന ദരിദ്രര്‍ അവിടെത്തന്നെ കഴിയുന്ന അവസ്ഥ മാറണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിച്ചു. മാര്‍ത്തോമ്മാ സഭയിലെയും സഹോദരീ സഭകളിലെയും ബിഷപ്പുമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ 15ന് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.