
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി രൂപതയുടെ തൃതീയ ഇടയനായി മേല്‍പ്പട്ട ശുശ്രൂഷ നിര്‍വഹിച്ച മാര്‍ മാത്യു അറയ്ക്കലിന് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാ ജൂബിലി ഹാളില്‍ ഒത്തുചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി അമല കര്‍മ്മലീത്ത സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ ഗ്രേസ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ആഴമേറിയ ആധ്യാത്മികതയില്‍ വേരൂന്നി തുറവിയുള്ള മനസോടും ഉന്നതമായ ദര്‍ശനത്തോടും കൂടി മേല്‍പ്പട്ട ശുശ്രൂഷ നിര്‍വഹിച്ച മാര്‍ മാത്യു അറയ്ക്കലിന്റെ ശുശ്രൂഷകളെ ആദരവോടും നന്ദിയോടും കൂടി സ്മരിക്കുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
സഭയോട് ചേര്‍ന്ന് സഭയ്ക്കും സമുദായത്തിനും സമൂഹ ത്തിനും വേണ്ടി ശുശ്രൂഷ ചെയ്ത മാര്‍ മാത്യു അറയ്ക്കലിന്റെ ശുശ്രൂഷകളെ കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നുവെന്ന് മാര്‍ തോമസ് തറയില്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ആടുകള്‍ ചിതറിപ്പോകാതിരിക്കുന്നതിന് ജാഗ്രതയുള്ള ധീരനായ ഇടയനായി അറയ്ക്കല്‍ പിതാവ് മുന്നേ നടന്നുവെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യു, കോട്ടയം ജില്ല പഞ്ചായത്തംഗം അഡ്വ. തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു നീറണാകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രൂപതയിലെ വൈദികര്‍, സന്യസ്ത പ്രതിനിധികള്‍, മാര്‍ മാത്യു അറയ്ക്കലിന്റെ കുടുംബാംഗങ്ങള്‍, മാര്‍ മാത്യു അറയ്ക്കലി നൊപ്പം വിവിധ തലങ്ങളില്‍ ശുശ്രൂഷ ചെയ്തവരുടെ പ്രതി നിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ്, പിആര്‍ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.