ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുനാള്‍ ജൂലൈ ഒന്നു മുതല്‍ 15വരെ

Mar Ivanios memorial feast 2026

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്‍പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാല യത്തില്‍ നടക്കും. തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമാണ് മാര്‍ ഈവാനിയോസ്. 

15ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ആന്റണി പൂളയാണ് മുഖ്യാതിഥി.

14ന് വൈകുന്നേരം അഞ്ചിന് വിവിധ കേന്ദ്രങ്ങ ളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്ര സംഘങ്ങള്‍ കബറിടത്തില്‍ എത്തിച്ചേരും. 15ന് രാവിലെ എട്ടിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ ഡോ.ആന്റണി പൂള വചനസന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപപ്രാര്‍ഥനയും ശ്രാദ്ധ സദ്യയും നടക്കും.

ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10ന് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി നേതൃത്വം നല്‍കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍നിന്ന് ആരംഭിക്കും.

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ജന്മസ്ഥലമായ മാവേലിക്കരയില്‍നിന്നുള്ള പദയാത്ര ജൂലൈ ഒന്‍ പതിന് ആരംഭിക്കും. മാര്‍ത്താണ്ഡത്തുനിന്നുള്ള പദയാത്രയും പാറശാലയില്‍നിന്നുള്ള പദയാത്രയും ജൂലൈ 13 നും ആരംഭിക്കും.

തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്നും പ്രധാന പദയാത്രയോട് ചേരും. ജൂലൈ ഒന്നു മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ കബറിടത്തില്‍ അഖണ്ഡ പ്രാര്‍ത്ഥന നടക്കും

Related Articles
Blessed Mar Ivanios memorial candle procession

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന്  (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ്

Read More »
Cardinal Cleemis Episcopal Silver Jubilee

കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി; ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബി ലിയുടെ  ഭാഗമായി  ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.