മാര്‍ ഡൊമിനിക് കൊക്കാട്ട് ഉത്തരേന്ത്യന്‍ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രം

Mar Dominic Kokkat: A Shining Star of North Indian Mission

ഗോരഖ്പൂര്‍: ഉത്തരേന്ത്യന്‍ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കൊക്കാട്ടെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

ഗോരഖ്പൂര്‍ സെന്റ് ജോസഫ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മാര്‍ ഡൊമിനിക് കൊക്കാട്ടിന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ട് അനുശോചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തെരേസ്യന്‍ ആത്മീയത മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നു മാര്‍ കൊക്കാട്ട്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച തീക്ഷ്ണതയും ‘ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ’ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപന വുമെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അടയാള ങ്ങളാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

‘ദൈവം എന്റെ പ്രകാശവും എന്റെ രക്ഷയുമാണ്’ എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനേകര്‍ അദ്ദേഹത്തിലൂടെ മിശിഹായുടെ പ്രകാശം കണ്ടെന്നും മാര്‍ തട്ടില്‍ അനുസ്മരിച്ചു.

ഗോരഖ്പൂര്‍ രൂപതയ്ക്കും മാര്‍ ഡൊമിനിക് കൊക്കാട്ടിന്റെ കുടുംബാംഗങ്ങള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പ് തന്റെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു.

സുവിശേഷ വായനക്ക് ശേഷമുള്ള വചനസന്ദേശം ആഗ്ര ആര്‍ച്ചുബിഷപ് ഡോ. റാഫി മഞ്ഞളി നല്‍കി. വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി മെത്രാന്മാരും വൈദികരും സന്യാസിനികളും വിശ്വാസികളും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു.

1922 ഫെബ്രുവരി 23ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് മാര്‍  ഡൊമിനിക് കൊക്കാട്ടിന്റെ ജനനം. 1953ന് ലിറ്റില്‍ ഫ്‌ലവര്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 1960 ഒക്ടോബര്‍ 4ന് പൗരോഹിത്യം സ്വീകരിച്ചു. ആലുവയിലെ സിഎസ്ടി സെമിനാരി വൈസ് റെക്ടര്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പഞ്ചാബ് സിഎസ്ടി മിഷന്‍ സൂപ്പീരിയര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.

1978 മുതല്‍ 1982 വരെ അദ്ദേഹം സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. 1984-ല്‍ പുതിയതായി രൂപീകൃതമായ ഗോരഖ്പൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായി. 1984 മുതല്‍ 2006 വരെ ദീര്‍ഘമായ 22 വര്‍ഷക്കാലം ഗോരഖ്പൂര്‍ രൂപതയ്ക്ക് മാര്‍ ഡൊമിനിക് കൊക്കാട്ട് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.