
താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒമ്പതാമത് കുളത്തുവയൽ തീർത്ഥാടനം മാര്‍ച്ച് 27 ന് (നാൽപ്പതാം വെള്ളിയാഴ്ച) നടക്കും. പീഡാനുഭവയാത്രയെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികൾ നടത്തുന്ന ഈ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി പത്തിന് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് 27 ന് രാവിലെ 7:30-ന് കുളത്തുവയൽ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.
”ദൈവപുത്രന്റെ പീഡാനുഭവ യാത്രയിൽ നമുക്കും പങ്കാളികളാകാം” എന്ന സന്ദേശവുമായാണ് ഇത്തവണത്തെ തീർത്ഥാടനം. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഈ ഭക്തിനിർഭരമായ യാത്രയിൽ പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.
