നിയമസഭാ തിരഞ്ഞെടുപ്പ് വിജയികള്‍ക്ക് അഭിനന്ദനം; ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിബിസിഐ ആഹ്വാനം

CBCI congratulates assembly election winners

ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ ത്ഥികളെയും തിരഞ്ഞെടുക്കപ്പെട്ടവരെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അഭിനന്ദിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാരുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കണമെന്നും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭരണത്തിന് മുന്‍ഗണന നല്‍കണമെന്നും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള അഭ്യര്‍ത്ഥിച്ചു.

അധികാരമേല്‍ക്കുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പാവപ്പെട്ടവരുടെയും പാര്‍ശ്വവ ല്‍ക്കരിക്കപ്പെട്ടവരുടെയും ന്യൂനപ ക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം; സിബിസിഐ ഓര്‍മ്മിപ്പിച്ചു. വികസനത്തിന്റെ ഫലങ്ങള്‍ സമൂഹ ത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളി ലേക്ക് എത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ രാഷ്ട്ര പുരോഗതി സാധ്യമാകൂ.

രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ സര്‍ക്കാരുകളുമായി സഹകരിക്കാനുള്ള സഭയുടെ സന്നദ്ധത സിബിസി ഐ ആവര്‍ത്തിച്ചു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് ദുര്‍ബലരായവരെ സേവിക്കുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന പ്രതിബദ്ധതയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles
KRLCBC voting rights strengthen democracy

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആര്‍എല്‍സിസി

കൊച്ചി: മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്  കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).  പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തിരഞ്ഞെടുപ്പിലും ലത്തീന്‍ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും

Read More »
CBCI opposes FCRA rule change

എഫ്‌സിആര്‍എ ഫണ്ട് ഇനി ആരോഗ്യമേഖലയില്‍ ചെലവഴിക്കാനാകില്ല; ചട്ടഭേഗതിക്കെതിരെ സിബിസിഐ

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ചട്ടഭേദഗതിയിലൂടെ എഫ്‌സിആര്‍എ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.