ഫ്രാന്‍സിസ് അസീസി വര്‍ഷാചരണവുമായി കെആര്‍എല്‍സിബിസി

KRLCBC Francis of Assisi anniversary
KRLCBC Francis of Assisi anniversary

കണ്ണൂര്‍: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍  വിശ്വാസ പരിശീലന വര്‍ഷം വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വര്‍ഷമായി ആചരിക്കും.

കണ്ണൂര്‍ കെയ്‌റോസ് ആനിമേഷന്‍ സെന്ററില്‍ ചേര്‍ന്ന രൂപതാ ഡയറക്ടര്‍മാരുടെയും കമ്മീഷന്‍ അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

‘സൃഷ്ടിയെ സ്‌നേഹിക്കാം, സ്രഷ്ടാവിനെ സ്തുതി ക്കാം’ എന്ന ആപ്തവാക്യം കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല പ്രകാശനം ചെയ്തു. സിസിബിഐ വിശ്വാസ പരിശീലന കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിജയ് മച്ചാഡോ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

ഡിജിറ്റല്‍ യുഗത്തില്‍ വിശ്വാസ പരിശീലനം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കാനഡ ആസ്ഥാനമായുള്ള സാന്റോ കാത്തലിക് മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്ഥാപകന്‍ ജോണ്‍ ജോഫിന്‍ സംസാരിച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈനായി ജപമാല ചൊല്ലി ആരംഭിച്ച ഈ മിഷന്‍ ഇന്ന് പന്ത്രണ്ടോളം ഭാഷകളില്‍ ഡിജിറ്റല്‍ വിശ്വാസ പരിശീലനവുമായി മുന്നോട്ട് പോകുന്നു.

കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ചാലക്കര, സിസിബിഐ അല്മായ പ്രതിനിധി ബോബന്‍ ക്ലീറ്റസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. ലിനോ പുത്തന്‍വീട്ടില്‍, കോഴിക്കോട് രൂപതാ ഡയറക്ടര്‍ ഫാ. വിമല്‍, ഫാ. ഷാജു വില്ല്യം എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിബിസി വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത് യോഗത്തിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.