
കോട്ടയം: ആത്മീയ നവോത്ഥാനമെന്ന ലക്ഷ്യത്തോടെ കോട്ടയം ബൈബിൾ കൺവൻഷൻ മാർച്ച് 18 മുതൽ 22 വരെ നടക്കും.നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ വെച്ചാണ് കൺവൻഷൻ നടക്കുന്നത്.
ഫാ. മാത്യു നായ്ക്കംപറമ്പിൽ VC, ഫാ. ജോർജ് പനയ്ക്കൽVC എന്നിവരുടെ നേതൃത്വത്തിൽ പോട്ട- ഡിവൈൻ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളാണ് കൺവൻഷൻ നയിക്കുന്നത്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ വിരുന്നിൽ വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.