കൊറിയകളുടെ അനുരഞ്ജനത്തിനായി 1500-ാമത്തെ ദിവ്യബലി അര്‍പ്പിച്ച് സോള്‍ ആര്‍ച്ചുബിഷപ്

Korean reconciliation Mass Seoul


സോള്‍/ദക്ഷിണകൊറിയ: ദക്ഷിണ-ഉത്തര കൊറിയകളുടെ സമാധാനത്തിനും ഐക്യത്തിനുമായി സോള്‍ അതിരൂപത നടത്തുന്ന പ്രതിവാര ദിവ്യബലിയര്‍പ്പണം 1500 ആഴ്ചകള്‍ പിന്നിട്ടു. 2026 ഫെബ്രുവരി 10-ന് സോള്‍ അതിരൂപത ആര്‍ച്ചുബിഷപ് പീറ്റര്‍ സൂണ്‍-തായിക് ചുങ് ഒസിഡിയുടെ മുഖ്യകാര്‍മികത്വത്തില്‍ സോളിലെ പ്രസിദ്ധമായ അമലോത്ഭവ കത്തീഡ്രലില്‍ ഈ നിയോഗത്തിനായി 1500-ാമത്തെ ദിവ്യബലി അര്‍പ്പിച്ചു.

1995 മാര്‍ച്ച് 7-നാണ് ഇരുകൊറിയകളുടെയും അനുരഞ്ജനത്തിനായുള്ള ഈ പ്രത്യേക ദിവ്യബലി ആരംഭിച്ചത്. അന്നത്തെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ കിം സൂ-ഹ്വാനാണ് ഈ പ്രാര്‍ത്ഥനാ ദൗത്യത്തിന് തുടക്കമിട്ടത്. അതിനുശേഷം എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7 മണിക്ക് ഈ ദിവ്യബലി നടന്നുവരുന്നു.

31 വര്‍ഷമായി ഒരു ലക്ഷ്യത്തിനുവേണ്ടി മാത്രം നടത്തിവരുന്ന ഈ പ്രാര്‍ത്ഥന കൊറിയന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്ന് ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് പറഞ്ഞു. സമാധാനത്തിനായി കൊറിയന്‍ ജനത എത്രമാത്രം കൊതിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

1500-ാമത് ദിവ്യബലിയില്‍ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജിയോവാനി ഗസ്പാരിയടക്കമുള്ള പ്രമുഖരും നാനൂറിലധികം വിശ്വാസികളും പങ്കെടുത്തു. കൊറിയന്‍ യുദ്ധാനന്തരം 1953-ല്‍ ഒപ്പിട്ട കരാറിനെത്തുടര്‍ന്ന് രണ്ട് രാജ്യങ്ങളായി തുടരുന്ന ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ഐക്യം എന്ന സ്വപ്‌നത്തിലേക്ക് ഈ പ്രാര്‍ത്ഥനകള്‍ വഴിതുറക്കുമെന്ന് സഭ പ്രത്യാശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.