
കഡുന, നൈജീരിയ: രണ്ട് മാസം മുമ്പ് നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന് മോചിതനായി. രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് ജനുവരി 17-ന് അദ്ദേഹം മോചിതനായതായി കഡുന അതിരൂപതയുടെ ചാന്‍സലര്‍ സ്ഥിരീകരിച്ചു.
കടുന അതിരൂപതയിലുള്ള സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ നിന്ന് നവംബര്‍ 17-നാണ് ഫാ. ബോബോ പാസ്ചലിനെ തട്ടിക്കൊണ്ടു പോയത്. സായുധ സംഘം ദൈവാലയം ആക്രമിക്കുകയും വൈദികനെ തടവിലാക്കുകയുമായിരുന്നു.
ഫാ. ബോബോയുടെ മോചനത്തിനായി അക്ഷീണം പരിശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രാര്‍ത്ഥനയിലൂടെ സഹായിച്ച എല്ലാവര്ക്കും ആര്‍ച്ചുബിഷപ് മാത്യു മാന്‍ – ഓസോ എന്‍ഡാഗോസോ നന്ദി രേഖപ്പെടുത്തി.