കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികനും 2 ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരും മോചിതരായി

Kidnapped priest and Franciscan friars released in Cameroon

യാവുണ്ടെ\കാമറൂണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനും ഫ്രാന്‍സിസ്‌കന്‍സ് ഓഫ് ഇമ്മാനുവല്‍ കൂട്ടായ്മയിലെ അംഗങ്ങളായ 2 ഫ്രാന്‍സിസ്‌കന്‍ സന്യാസ സഹോദരങ്ങളും മോചിതരായി. എന്‍കോങ്സാംബ രൂപതയാണ് വൈദികനും സന്യസ്തരും മോചിതരായ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ജൂണ്‍ 27 ശനിയാഴ്ച രാത്രിയാണ് വൈദികന്റെ ഗ്രാമത്തില്‍ ബലിയര്‍പ്പക്കാന്‍ പോയ ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.  രൂപതാ വൈദികനായ ഫാ. ജോണ്‍ ബോസ്‌കോ ബിഹ്‌കോംഗ്, ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സായ സില്‍വസ്റ്റര്‍ സീവോങ്, മോരി റോഡ്രിഗ് എന്നിവരുടെ മോചനവാര്‍ത്ത രൂപതാ ചാന്‍സലര്‍ അബ്ബെ ലൂക് റോജര്‍ ദോദോ  സ്ഥിരീകരിച്ചു. പ്രാര്‍ത്ഥനകളോടെ കൂടെനിന്ന എല്ലാവര്‍ക്കും രൂപത നന്ദി അറിയിച്ചു.

തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്നോ, മോചനത്തിനായി പണം ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ വിവരങ്ങള്‍ രൂപത പുറത്തുവിട്ടിട്ടില്ല. എങ്കിലും, കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര സുരക്ഷാ പ്രതിസന്ധികളും വിഘടനവാദികളുടെസാന്നിധ്യവുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഈ മേഖലയില്‍ കത്തോലിക്കാ വൈദികരും മിഷനറിമാരും നിരന്തരം ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്.

Related Articles
Pope France visit September

18 വര്‍ഷത്തെ ഇടവേളക്ക് വിരാമം; പാപ്പ സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക്

പാരീസ്/ഫ്രാന്‍സ്: ലിയോ 14-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയാണ് സന്ദര്‍ശനം. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മാര്‍പാപ്പ ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനം

Read More »
Vatican synod report women priests formation

ഭാവി വൈദികരുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും  പരിഗണിക്കണം: വത്തിക്കാന്‍ സിനഡ്  റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ഭാവി വൈദികരുടെ രൂപീകരണത്തിന്‍റെ എല്ലാ ഘട്ടത്തിലും  സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍ സിനഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സെമിനാരികള്‍ സാധാരണ വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ‘കൃത്രിമമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.