പരിസ്ഥിതിലോല മേഖല, വീര്യം കുറഞ്ഞ മദ്യം, കരിമണല്‍ ഖനനം, എഫ്‌സിആര്‍എ; സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

KCBC Vigilance Commission seeks government intervention

കൊച്ചി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ (ഇഎസ്എ) പ്രഖ്യാപനം, വീര്യം കുറഞ്ഞ മദ്യം, കരിമണല്‍ ഖനനം, എഫ്സിആര്‍എ ചട്ടഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍.

ജൂലൈ 27 ന് ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  ഈ വിഷയത്തില്‍ നിലനില്ക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

 നിലവില്‍ കേന്ദ്രം പരിഗണിക്കുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. 

ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന എഫ്‌സിആര്‍എ ചട്ടഭേദഗതി ജനാധിപത്യ വിരുദ്ധവും മൗലികാവകാശ ലംഘനവും അഭിപ്രായ സ്വതന്ത്ര്യ ത്തിനുള്ള പൗരന്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ച് പരിഹാരം കാണണം.

ബജറ്റില്‍ അവതരിപ്പിച്ച, വീര്യംകുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന ധനവകുപ്പിന്റെ നിലപാട്  ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതു മദ്യപാനത്തെ സാമാന്യവത്കരിക്കാന്‍ ഇടയാക്കുന്നതിനാല്‍ ആ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മദ്യവില്‍പ്പനയെ മുഖ്യ വരുമാന മാര്‍ഗമായി കാണുന്ന മുന്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ജാഗ്രത കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണല്‍- കടല്‍ ഖനന ആശയങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തീരശോഷണങ്ങളും കടലാക്രമ ണങ്ങളും കേരളത്തിലെ തീരദേശവാസികളെ ഭവനരഹിതരും തൊഴില്‍രഹിതരുമാക്കി മാറ്റിക്കൊ ണ്ടിരിക്കുന്ന സാഹചര്യത്തില്‍, അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related Articles
CBCI opposes FCRA rule change

എഫ്‌സിആര്‍എ ഫണ്ട് ഇനി ആരോഗ്യമേഖലയില്‍ ചെലവഴിക്കാനാകില്ല; ചട്ടഭേഗതിക്കെതിരെ സിബിസിഐ

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ചട്ടഭേദഗതിയിലൂടെ എഫ്‌സിആര്‍എ

Read More »
Fr Mathew Nadackal KCBC catechism teacher awards announced

ഫാ. മാത്യു നടയ്ക്കല്‍ കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മതബോ ധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോ ധനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.