അവധിക്കാലത്ത് അഭിനയം പഠിക്കാം; അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍

KCBC Media Commission acting course

കൊച്ചി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഭിനയം പഠിക്കാനുള്ള അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. മെയ് 18 മുതല്‍ 22 വരെ മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ‘അരങ്ങ് 2026’ എന്ന പേരില്‍ പിഒസിയില്‍ നാടക ശില്പശാല സംഘടിപ്പിക്കുന്നു. 10 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. 

പ്രമുഖ നാടക പ്രവര്‍ത്തകര്‍ ക്ലാസുകള്‍ കൈകാര്യം  ചെയ്യുന്നു. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. തോമസ് പനക്കളം എന്നിവര്‍ നേതൃത്വം നല്‍കും. 

രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സമയം. ഫീസ് 1,000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446024490.

Related Articles
Fr Mathew Nadackal KCBC catechism teacher awards announced

ഫാ. മാത്യു നടയ്ക്കല്‍ കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മതബോ ധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോ ധനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന

Read More »
Orthodox Student Movement supports anti-drug campaign

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം

കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാ പിച്ച്  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈ സ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എംജിഒസി എസ്എം) കേന്ദ്രസമിതി. വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.