എഫ്‌സിആര്‍എ ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിടണം; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കെസിബിസിയുടെ കത്ത്

KCBC letter PM Home Minister FCRA bill subject committee

കൊച്ചി: എഫ്സിആര്‍എ ബില്‍ പാര്‍ലമെന്ററി സബ്ജക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) കത്തയച്ചു.

ലോക്സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന്  ഓണ്‍ലൈനായി സമ്മേളിച്ച കെസിബിസി സമ്മേളനം വിലയിരുത്തി. 

മത-ജാതി ഭേദമന്യേ നിരവധി സന്നദ്ധ സംഘടനകള്‍ ഈ രാജ്യത്ത് പൊതുജന സേവനത്തിനായി പടുത്തുയര്‍ത്തിയ ഉപവി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുതല്‍ ആരാധനാലയങ്ങള്‍ വരെയുള്ളയുള്ളവപോലും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതികളിലൂടെ സംജാതമാകുന്നത് ആശങ്കാജനകമാണ്.

കത്തോലിക്കാസഭയുടേതുള്‍പ്പെടെ നിയമാനു സൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെ  നിലവിലുണ്ട്. അതിനുപുറമേ, അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകുമെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. 

കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുത്തു.

Related Articles
KCBC Vigilance Commission seeks government intervention

പരിസ്ഥിതിലോല മേഖല, വീര്യം കുറഞ്ഞ മദ്യം, കരിമണല്‍ ഖനനം, എഫ്‌സിആര്‍എ; സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ (ഇഎസ്എ) പ്രഖ്യാപനം, വീര്യം കുറഞ്ഞ മദ്യം, കരിമണല്‍ ഖനനം, എഫ്സിആര്‍എ ചട്ടഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍. ജൂലൈ 27 ന്

Read More »
KCBC congratulates newly elected government

നിയുക്ത സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.  ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.